Top

'ആദ്യമായാണ് ഒരു വിജയ് ദേവരകൊണ്ട പടത്തിനായി ഇത്ര കാക്കുന്നത്'; സാലാ ക്രോസ്സ് ബ്രീഡ്

നടൻ ദുൽഖർ സൽമാൻ ആണ് ചിത്രത്തിന്റെ മലയാളം ട്രെയിലർ പുറത്തിറക്കിയിരിക്കുന്നത്.

21 July 2022 7:25 AM GMT
ഫിൽമി റിപ്പോർട്ടർ

ആദ്യമായാണ് ഒരു വിജയ് ദേവരകൊണ്ട പടത്തിനായി ഇത്ര കാക്കുന്നത്; സാലാ ക്രോസ്സ് ബ്രീഡ്
X

വിജയ് ദേവെരകൊണ്ട ചിത്രം 'ലൈഗറി'ന്റെ ട്രെയിലറിന് വമ്പൻ പ്രേക്ഷക പ്രതികരണം. ബോക്സിങ്ങിന്റെ പശ്ചാത്തലത്തിൽ കഥ പറയുന്ന ചിത്രം വിജയ് ദേവെരകൊണ്ടയുടെ കരിയറിലെ മികച്ച ചിത്രമാകുമെന്ന പ്രതീക്ഷയും ഇത്രമേൽ കാത്തിരുന്ന ദേവരകൊണ്ട ചിത്രമില്ലെന്ന അഭിപ്രായവുമാണ് പ്രേക്ഷകർ പങ്കുവയ്ക്കുന്നത്. നടി രമ്യ കൃഷ്ണന്റെ മാസ് അഭിനയത്തിനും പ്രശംസയുണ്ട്.

നടൻ ദുൽഖർ സൽമാൻ ആണ് ചിത്രത്തിന്റെ മലയാളം ട്രെയിലർ പുറത്തിറക്കിയിരിക്കുന്നത്. മാസും ക്ലാസും ചേർന്ന പെർഫോമൻസ് എന്നാണ് ട്രെയിലറിന് പൊതുവായി ലഭിക്കുന്ന പ്രതികരണം. ബോക്സിംഗ് ഇതിഹാസം മൈക്ക് ടൈസണും ചിത്രത്തിൽ പ്രധാനകഥാപാത്രത്തെ അവതരിപ്പിക്കുന്നുണ്ട്. പുരി ജ​ഗന്നാഥ് സംവിധാനം ചെയ്യുന്ന ചിത്രം ഓ​ഗസ്റ്റ് 25ന് തിയറ്ററുകളിൽ എത്തും.

ചായക്കട നടത്തുന്ന വിജയ് ദേവെരകൊണ്ടയുടെ കഥാപാത്രം ലാസ് വെഗാസിലെ 'മിക്സഡ് മാര്‍ഷല്‍ ആര്‍ട്‍സ്' (എംഎംഎ) ചാമ്പ്യനാകാൻ നടത്തുന്ന ശ്രമങ്ങളുടെ കഥയാണ് ചിത്രം പറയുന്നത്. മണി ശര്‍മയാണ് ചിത്രത്തിന്റെ സംഗീത സംവിധാനം. യാഷ് രാജ് ഫിലിംസാണ് ചിത്രത്തിന്റെ വിതരണം നിര്‍വഹിക്കുന്നത്.

Story highlights: Huge appreciation for Vijay Devarakonda's Liger trailer

Next Story