നടിയുടെ ശരീരത്തിൽ എത്ര കാക്കപ്പുള്ളികള്‍?; വിവാദത്തില്‍പ്പെട്ട് മാധ്യമപ്രവര്ത്തകന്
ചിത്രത്തിലെ നായിക നേഹ ഷെട്ടിയുമായി ബന്ധപ്പെട്ട് മാധ്യമപ്രവർത്തകനും വിതരണക്കാരനുമായ സുരേഷ് കോനെടിയുടെ ചോദ്യമാണ് പരിധിവിട്ടത്.
3 Feb 2022 12:27 PM GMT
ഫിൽമി റിപ്പോർട്ടർ

തെന്നിന്ത്യൻ സിനിമ താരത്തോട് മാധ്യമപ്രവര്ത്തകൻ ചോദിച്ച ചോദ്യം വിവാദമാകുന്നു. 'ഡിജെ തില്ലു' എന്ന തെലുങ്ക് ചിത്രത്തിന്റെ ട്രെയ്ലര് പ്രകാശന ചടങ്ങിൽ വച്ചായിരുന്നു സംഭവം. ചിത്രത്തിലെ നായിക നേഹ ഷെട്ടിയുമായി ബന്ധപ്പെട്ട് മാധ്യമപ്രവർത്തകനും വിതരണക്കാരനുമായ സുരേഷ് കോനെടിയുടെ ചോദ്യമാണ് പരിധിവിട്ടത്.
ട്രെയ്ലറില് നായകന് നായികയോട് ശരീരത്തില്‍ എത്ര കാക്കപ്പുള്ളികള്‍ ഉണ്ടെന്ന് ചോദിക്കുന്നുണ്ട്. ഇതാണ് നായകനായി അഭിനയിക്കുന്ന സിദ്ദുവിനോടും സുരേഷ് കോനെടി ചോദിക്കുന്നത്. ''യഥാര്‍ഥത്തില്‍ നേഹയുടെ ശരീരത്തിലെ കാക്കപുള്ളികള്‍ എണ്ണി തിട്ടപ്പെടുത്തിയോ'' എന്നായിരുന്നു ചോദ്യം. ആ ചോദ്യത്തില്‍ എല്ലാവരും ആദ്യം എല്ലവരും ഞെട്ടിയെങ്കിലും നായകന് സിദ്ദു ഇതിനു മറുപടിയൊന്നും നൽകിയില്ല.
നേഹ ഷെട്ടിയാണ് പിന്നീട് ഈ ദൃശ്യങ്ങൾ സമൂഹമാധ്യമങ്ങളിലൂടെ പങ്കുവച്ചത്. നേഹ സുരേഷിന്റെ പരാമർശത്തെ വിമര്‍ശിക്കുകയും ചെയ്തു. ''ചുറ്റുമുള്ള സ്ത്രീകളെ അദ്ദേഹം എങ്ങിനെ ബഹുമാനിക്കുന്നു എന്നത് ഈ ദൃശ്യങ്ങളില്‍ നിന്ന് വ്യക്തമാകുന്നു'' എന്ന കുറിപ്പോടെയാണ് നേഹ ദൃശ്യം പങ്കുവച്ചത്. ഇതോടെ സുരേഷിനെതിരേ കടുത്ത വിമര്‍ശനമാണ് സമൂഹ മാധ്യമങ്ങളിലൂടെയും അല്ലാതെയും വന്നുകൊണ്ടിരിക്കുന്നത്.