Top

'ആരാധകരേറുന്നു'; ബാലകൃഷ്ണയുടെ അടുത്ത ചിത്രത്തിലും നായിക ഹണി റോസ്

ഹണിയുടെ നാലാം തെലുങ്ക് ചിത്രമായിരിക്കും ഇത്

24 Jan 2023 11:28 AM GMT
ഫിൽമി റിപ്പോർട്ടർ

ആരാധകരേറുന്നു; ബാലകൃഷ്ണയുടെ അടുത്ത ചിത്രത്തിലും നായിക ഹണി റോസ്
X

തെലുങ്കിൽ ഏറെ ആരാധകരുള്ള നടനാണ് നന്ദമൂരി ബാലകൃഷ്ണ. നടന്റെ 'വീരസിംഹ റെഡ്ഡി' തിയേറ്ററുകളിൽ വിജയ പ്രദർശനം തുടരുകയാണ്. മലയാളി നടി ഹണി റോസും ശ്രുതി ഹാസനും ആയിരുന്നു ചിത്രത്തിൽ നായികമാർ. വീരസിംഹ റെഡ്ഡിയുടെ വിജയത്തോടെ തെലുങ്കു പ്രേക്ഷകർക്കിടയിൽ ശ്രദ്ധേയയായ ഹണിക്ക് അടുത്ത ഓഫറും വന്നുകഴിഞ്ഞു.

ബാലകൃഷ്ണയുടെ അടുത്ത ചിത്രത്തിലും നായികയായി ഹണി റോസ് എത്തുന്നുവെന്നാണ് റിപ്പോർട്ട്. ഇരുവരും വീണ്ടും ഒന്നിക്കുന്ന ചിത്രം അനില്‍ രവിപുടിയാകും സംവിധാനം ചെയ്യുക. തെലുങ്കില്‍ വലിയൊരു ഭാവിയുള്ള നടിയാണ് ഹണി റോസ് എന്ന് ബാലകൃഷ്ണ നേരത്തെ പറഞ്ഞിരുന്നു.

ഹണി റോസിന്റെ മൂന്നാമത്തെ തെലുങ്ക് ചിത്രമാണ് വീരസിംഹ റെഡ്ഡി. മീനാക്ഷി എന്ന കഥാപാത്രത്തെയാണ് നടി ചിത്രത്തില്‍ അവതരിപ്പിച്ചത്. ബാലകൃഷ്ണ ഇരട്ടവേഷത്തില്‍ എത്തിയ ചിത്രത്തില്‍ വരലക്ഷ്മി ശരത്കുമാര്‍, ലാല്‍, ദുനിയാ വിജയ് തുടങ്ങിയവരും എത്തിയിരുന്നു. മൈത്രി മൂവീ മേക്കേഴ്‌സാണ് ചിത്രം നിര്‍മ്മിച്ചിരിക്കുന്നത്.

Story Highlights: Honey Rose to team up with Nandamuri Balakrishna in his next movie

Next Story