Top

'കെജിഎഫ്' നിർമ്മാതാക്കളുടെ അടുത്ത ചിത്രം സുധ കൊങ്കരയ്‌ക്കൊപ്പം; 'ചില കഥകൾ പറയേണ്ടതാണ്'

അടുത്ത ചിത്രം സൂര്യക്കൊപ്പമായിരിക്കും എന്ന് സുധ കൊങ്കര ഒരു അഭിമുഖത്തിൽ പറഞ്ഞിരുന്നു.

21 April 2022 6:15 AM GMT
ഫിൽമി റിപ്പോർട്ടർ

കെജിഎഫ് നിർമ്മാതാക്കളുടെ അടുത്ത ചിത്രം സുധ കൊങ്കരയ്‌ക്കൊപ്പം; ചില കഥകൾ പറയേണ്ടതാണ്
X

സംവിധായിക സുധ കൊങ്കരയും കെജിഎഫ് നിർമ്മാതാക്കളായ ഹോംബാലെ ഫിലിംസും ഒന്നിക്കുന്നു. നിർമാതാക്കൾ തന്നെയാണ് ഇക്കാര്യം സമൂഹ മാധ്യമങ്ങളിലൂടെ അറിയിച്ചത്. യഥാർത്ഥ സംഭവത്തെ ആസ്പദമാക്കിയാണ് സിനിമ ഒരുങ്ങുന്നത് എന്നും ഹോംബാലെ അറിയിക്കുന്നു.

'ചില യഥാർത്ഥ കഥകൾ പറയേണ്ടതാണ്, അത് വ്യക്തമായി പറയുക തന്നെ വേണം' എന്ന ക്യാപ്ഷ്യനോടെയാണ് ഹോംബാലെ ഫിലിംസ് പുതിയ ചിത്രം അനൗൺസ് ചെയ്തിരിക്കുന്നത്. ഒപ്പം ചിത്രം ഇന്ത്യയുടെ സർഗ്ഗശക്തിയെ മനോഹരമായി പകർത്തുമെന്നും നിർമ്മാതാക്കൾ ഉറപ്പ് നൽകുന്നുണ്ട്.

സിനിമയിലെ നായകനെക്കുറിച്ചോ കഥ പശ്ചാത്തലത്തെക്കുറിച്ചോ യാതൊരു വിവരങ്ങളും പുറത്തുവിട്ടിട്ടില്ല. സിനിമയിലെ നായകൻ ആരായിരിക്കുമെന്ന ആകാംക്ഷയിലാണ് സിനിമാപ്രേമികൾ.നിരവധി പേരുകൾ സോഷ്യൽ മീഡിയയിലൂടെ പ്രേക്ഷകർ പറയുന്നുണ്ട്. തമിഴ് നടൻ സൂര്യയുടെ പേരാണ് കൂടുതലും പറയപ്പെടുന്നത്.

നേരത്തെ സൂര്യയും ഹോംബാലെ ഫിലിംസും ഒരു സിനിമയ്ക്കായി ഒന്നിക്കുന്നു എന്ന തരത്തിൽ അഭ്യൂഹങ്ങൾ ഉണ്ടായിരുന്നു. അതേപോലെ തന്റെ അടുത്ത ചിത്രം സൂര്യക്കൊപ്പമായിരിക്കും എന്ന് സുധ കൊങ്കരയും ഒരു അഭിമുഖത്തിൽ പറഞ്ഞിരുന്നു.

story highlights: hombale films next movie with sudha kongara

Next Story