Top

ഹിന്ദു ക്ഷേത്രങ്ങളെ അപമാനിച്ചു; സൈബർ ആക്രമണം നേരിട്ട് രാംചരൺ തേജയുടെ ഭാര്യ

ഒരു ക്ഷേത്രഗോപുരത്തിൽ ദൈവങ്ങൾക്ക് പകരം മനുഷ്യന്മാരെ നിൽക്കുന്ന ചിത്രമായിരുന്നു ഉപാസന പങ്കുവച്ചത്

28 Jan 2022 10:10 AM GMT
ഫിൽമി റിപ്പോർട്ടർ

ഹിന്ദു ക്ഷേത്രങ്ങളെ അപമാനിച്ചു; സൈബർ ആക്രമണം നേരിട്ട് രാംചരൺ തേജയുടെ ഭാര്യ
X

'ധീര' എന്ന ചിത്രതിലൂടെ മലയാളികളുടെ ഇഷ്ട തെന്നിന്ത്യൻ താരമായിമാറിയ രാംചരൻ തേജ. 'ധീര' തുടങ്ങി നിരവധി തെന്നിന്ത്യൻ ചിത്രങ്ങളിലൂടെ രാംചരൻ മലയാളികൾക്കിടയിൽ വളരെ വേഗത്തിലാണ് ആരാധനാ പിടിച്ചുപറ്റിയത്. ഇപ്പോൾ താരത്തിന്റെ ഭാര്യയുമായി ബന്ധപ്പെട്ട വാർത്തകളാണ് ചർച്ചയാകുന്നത്. രാംചരൻ തേജയുടെ ഭാര്യ ഉപാസന കോണിടെല സമൂഹ മാധ്യമങ്ങളിൽ ഇട്ട പോസ്റ്റിനു നേരെ ഇപ്പോൾ സൈബർ ആക്രമണം നേരിടുകയാണ്.

റിപ്പബ്ലിക് ദിന ആശംസകൾ നേർന്നു കൊണ്ട് ഉപാസന ഒരു ട്വീറ്റ് ചെയ്തിരുന്നു. ഒരു ക്ഷേത്രഗോപുരത്തിൽ ദൈവങ്ങൾക്ക് പകരം മനുഷ്യന്മാർ നിൽക്കുന്ന ചിത്രമായിരുന്നു ഉപാസന പങ്കുവച്ചത്. കൂടെ ഒരു കുറിപ്പും. "പുരോഗമനപരം ആയിട്ടുള്ള, സഹിഷ്ണുതയുള്ള, എല്ലാവരുടെയും പങ്കാളിത്തമുള്ള, എല്ലാവരെയും ഉൾക്കൊള്ളുന്ന ഒരു രാജ്യത്തെ പടുത്തുയർത്തുവാൻ നമുക്ക് എല്ലാവർക്കും അണിചേരാം" എല്ലാവർക്കും റിപ്പബ്ലിക് ദിന ആശംസകൾ നേരുന്നു'' എന്നായിരുന്നു താരം കുറിച്ചത്. എന്നാൽ ചിത്രത്തെ തെറ്റുധരിച്ചു കൊണ്ട് നിരവധി മോശം പ്രതികരണമാണ് പിന്നീട് ഉണ്ടായത്.


ക്ഷേത്രഗോപുരത്തെ ഇത്തരത്തിൽ ഉപയോഗിച്ചത് ശരിയായില്ല എന്നാണ്, ഹിന്ദു മതാചാരത്തെ അവഹേളിക്കുന്നു എന്ന തരത്തിലുള്ള പ്രതികരണങ്ങളാണ് വന്നത്. മറ്റു മതങ്ങളുടെ ആരാധനാലയങ്ങളുടെ ഫോട്ടോ വെച്ച് നിങ്ങൾ ഇങ്ങനെ ചെയ്യുമോ എന്നും കമന്റുകൾ വന്നു. എന്നാൽ താരം ഇതേ കുറിച്ച് പ്രതികരിച്ചില്ല. ചിത്രം ഇവരുടെ അമ്മ ശോഭ കാമിനേനി ആണ് ഈ ചിത്രം ഉണ്ടാക്കിയത് എന്നും താരം പിന്നീട് കൂട്ടിച്ചേർത്തു. ഒപ്പം ചിത്രം ഉണ്ടാക്കിയതിന് അമ്മയെ മകൾ അഭിനന്ദിക്കുകയും ചെയ്തു. ഉപാസന അപ്പോളോ ഹോസ്പിറ്റൽസ് ബോർഡ് മെമ്പർ ആണ്. അതേസമയം അനാവശ്യമായ വിവാദങ്ങളിലൊന്നും നിങ്ങൾ തളരരുത് എന്നും ഒരു വിഭാഗം ആരാധകർ പറയുന്നുമുണ്ട്.

Next Story