Top

ദുൽഖറിന്റേയും അദിതിയുടെയും കെമിസ്ട്രിയും ഗോവിന്ദ് വസന്തയുടെ സം​ഗീതവും; 'ഹേയ് സിനാമിക' ഗാനം

ചിത്രം മാർച്ച് മൂന്നിന് തിയേറ്ററുകളിലെത്തും.

10 Feb 2022 4:50 PM GMT
ഫിൽമി റിപ്പോർട്ടർ

ദുൽഖറിന്റേയും അദിതിയുടെയും കെമിസ്ട്രിയും ഗോവിന്ദ് വസന്തയുടെ സം​ഗീതവും; ഹേയ് സിനാമിക ഗാനം
X

ദുൽഖർ സൽമാൻ നായകനാകുന്ന തമിഴ് ചിത്രം 'ഹേയ് സിനാമിക'യിലെ പുതിയ ഗാനം റിലീസ് ചെയ്തു. ദുൽഖർ, അദിതി റാവു എന്നിവർ ജോഡികളായി എത്തുന്ന 'മേഘം' എന്ന് തുടങ്ങുന്ന ഗാനമാണ് റിലീസ് ചെയ്തിരിക്കുന്നത്. ഗോവിന്ദ് വസന്ത സം​ഗീതം നൽകിയ ​ഗാനം ​ഗോവിന്ദ് തന്നെയാണ് ആലപിച്ചിരിക്കുന്നത്.

ദുൽഖറിന്റെ 33ാമത്തെ ചിത്രമാണ് 'ഹേയ് സിനാമിക'. ചിത്രം മാർച്ച് മൂന്നിന് തിയേറ്ററുകളിലെത്തും. 'കുറുപ്പി'ന് ശേഷം എത്തുന്ന ദുൽഖർ ചിത്രം തമിഴിനും മലയാളത്തിനും പുറമെ തെലുങ്ക്, കന്നഡ ഭാഷകളില്‍ റിലീസ് ചെയ്യും.


കോളിവുഡിലെ പ്രശസ്ത കൊറിയോഗ്രാഫര്‍ ബ്രിന്ദ ഗോപാല്‍ ആദ്യമായി സംവിധാനം ചെയ്യുന്ന ചിത്രമാണ് ഹേയ് സിനാമിക. വാരണം ആയിരം, മാന്‍ കരാട്ടെ, തെരി ഉള്‍പ്പടെ നിരവധി ചിത്രങ്ങള്‍ക്കായി കൊറിയോഗ്രാഫറായി ബ്രിന്ദ പ്രവര്‍ത്തിച്ചിട്ടുണ്ട്. പ്രശസ്ത ഗാനരചയിതാവ് വൈരമുത്തുവിന്റെ മകനും ഗാനരചയിതാവും ആയ മധന്‍ കര്‍ക്കിയാണ് രചയിതാവ്.

മണിരത്‌നം ചിത്രം ഓകെ കണ്‍മണിയിലെ ഒരു ഗാനത്തില്‍ നിന്നാണ് ചിത്രത്തിന്റെ പേര് കടം കൊണ്ടിരിക്കുന്നത്. അദിതി റാവുവും കാജല്‍ അഗര്‍വാളുമാണ് ചിത്രത്തിലെ നായികമാര്‍. ജിയോ സ്റ്റുഡിയോസ്, ഗ്ലോബല്‍ വണ്‍ സ്റ്റുഡിയോസ്, വയാകോം 18 എന്നിവർ ചേർന്നാണ് ഹേയ് സിനാമിക നിർമ്മിച്ചിരിക്കുന്നത്.

Next Story

Popular Stories