Top

'അവനു സംഗീതം ആവശ്യമില്ല, അവൻ തന്നെയാണ് സംഗീതം'; ''ശ്രീവല്ലി..'' ഗാനത്തെ കുറിച്ച് അല്ലു അർജുൻ

''അത് മാന്ത്രികമായി മുഴങ്ങുന്നത് പോലെ എനിക്ക് തോന്നി..''

30 Jan 2022 8:22 AM GMT
ഫിൽമി റിപ്പോർട്ടർ

അവനു സംഗീതം ആവശ്യമില്ല, അവൻ തന്നെയാണ് സംഗീതം; ശ്രീവല്ലി.. ഗാനത്തെ കുറിച്ച് അല്ലു അർജുൻ
X

തെന്നിന്ത്യൻ ബ്ലോക്ക്ബസ്റ്റർ ചിത്രമായ പുഷ്പ: ദി റൈസിന്റെ ഹിറ്റ് ട്രാക്കായ ''ശ്രീവല്ലി'' പാടിയ ഗായകൻ സിദ് ശ്രീറാമിന് പ്രത്യേക അഭിനന്ദനമറിയിച്ച് അല്ലു അർജുന്റെ പോസ്റ്റ്. ചിത്രത്തിന്റെ പ്രീ-റിലീസ് ഇവന്റിൽ ''ശ്രീവല്ലി..'' എന്ന ഗാനത്തിലെ സ്റ്റേജ് പെർഫോമൻസ് പങ്കുവച്ചുകൊണ്ടാണ് അല്ലു കുറിപ്പെഴുതിയിരിക്കുന്നത്.

"ഇത് ഒഴിവുസമയങ്ങളിൽ എഴുതാൻ ആഗ്രഹിച്ച കാര്യമാണ്. പ്രീ-റിലീസ് ഇവന്റിൽ എന്റെ സഹോദര തുല്യനായ സിദ്ശ്രീറാം "ശ്രീവല്ലി" എന്ന ഗാനം സ്‌റ്റേജിൽ പാടുകയായിരുന്നു. സംഗീത ഉപകരണങ്ങളുടെ പിന്തുണയില്ലാതെ അദ്ദേഹം പാടാൻ തുടങ്ങി, എന്നാൽ അദ്ദേഹം പാടാൻ തുടങ്ങിയപ്പോൾ സംഗീതോപകരണങ്ങൾ സാവധാനം പിന്തുണയ്‌ക്കുമെന്നു ഞാൻ കരുതി. എന്നാൽ അത് ഉണ്ടായില്ല. എന്നാൽ അവൻ പാടിക്കൊണ്ടേയിരുന്നു, ഞാൻ സത്യം പറഞ്ഞാൽ ഞെട്ടിപ്പോയി, അത് മാന്ത്രികമായി മുഴങ്ങുന്നത് പോലെ എനിക്ക് തോന്നി..., അവന് സംഗീതം ആവശ്യമില്ല ... അവൻ തന്നെ സംഗീതമാണ്."അല്ലു അർജുൻ കുറിച്ചു.



അതേസമയം ശ്രീറാം തന്റെ ഇൻസ്റ്റാഗ്രാം സ്റ്റോറിയിൽ പോസ്റ്റിലൂടെ അല്ലു അർജുന് നന്ദിയും അറിയിച്ചു, "നിങ്ങളൊരു ഇതിഹാസമാണ്. സഹോദരാ താങ്കളുടെ വാക്കുകളിൽ ഞാൻ വിനീതനും ബഹുമാനിതനുമാണ്. നിങ്ങളോട് വളരെയധികം സ്നേഹം" ശ്രീറാം മറുപടിയായി കുറിച്ചു.

Next Story