Top

വീണ്ടും മലയാളി സാന്നിധ്യവുമായി വിക്രം; കമൽ ചിത്രത്തിൽ ഹരീഷ് പേരടിയും

നടൻ ചിത്രത്തില്‍ ഒരു പ്രധാന കഥാപാത്രമായി അഭിനയിക്കുമെന്നാണ് രമേഷ് ബാല ട്വീറ്റ് ചെയ്യുന്നത്.

18 Nov 2021 8:10 AM GMT
ഫിൽമി റിപ്പോർട്ടർ

വീണ്ടും മലയാളി സാന്നിധ്യവുമായി വിക്രം; കമൽ ചിത്രത്തിൽ ഹരീഷ് പേരടിയും
X

മലയാളി സാന്നിധ്യം കൊണ്ട് ഏറെ ശ്രദ്ധേയമായ തമിഴ് ചിത്രമാണ് കമൽഹാസൻ നായകനാകുന്ന വിക്രം. ഇപ്പോഴിതാ ആ നിരയിലേക്ക് ഹരീഷ് പേരടി കൂടെ എത്തുന്നു എന്ന റിപ്പോർട്ടുകളാണ് വരുന്നത്. നടൻ ചിത്രത്തില്‍ ഒരു പ്രധാന കഥാപാത്രമായി അഭിനയിക്കുമെന്നാണ് രമേഷ് ബാല ട്വീറ്റ് ചെയ്യുന്നത്.

വിജയ് സേതുപതി, ഫഹദ് ഫാസില്‍, കാളിദാസ് ജയറാം, ചെമ്പന്‍ വിനോദ് ജോസ്, നരേന്‍ എന്നിവപും ചിത്രത്തിലെ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നു. ലിജോ ജോസ് പെല്ലിശ്ശേരിയുടെ ജെല്ലിക്കെട്ടിലൂടെ ശ്രദ്ധേയനായ ഗിരീഷ് ഗംഗാധരനാണ് ഛായാഗ്രഹണം നിര്‍വഹിക്കുന്നത്.

ഒരു ആക്ഷന്‍ ത്രില്ലര്‍ ചിത്രമാണ് വിക്രം എന്നാണ് സംവിധായകന്‍ പറഞ്ഞിരുന്നത്. പ്രശസ്ത സ്റ്റണ്ട് കൊറിയോഗ്രാഫേഴ്സായ അന്‍പറിവാണ് ചിത്രത്തിനായി സംഘട്ടനങ്ങള്‍ ഒരുക്കുന്നത്. അനിരുദ്ധ് രവിചന്ദര്‍ ആണ് ചിത്രത്തിന് വേണ്ടി സംഗീതം ഒരുക്കുന്നത്.

Next Story