Top

'ഒരേയൊരു സൂപ്പർ സ്റ്റാർ'; രജനികാന്തിനെ നെഞ്ചിൽ പതിച്ച് ഹർഭജൻ സിങ്ങ്

'നിങ്ങൾ തന്നെയാണ് 80കളുടെ ബില്ല, 90കളുടെ ബാഷ, 2കെയുടെ അണ്ണാത്തെ', ഹർഭജൻ ചിത്രത്തിനൊപ്പം കുറിച്ചു.

12 Dec 2021 10:43 AM GMT
ഫിൽമി റിപ്പോർട്ടർ

ഒരേയൊരു സൂപ്പർ സ്റ്റാർ; രജനികാന്തിനെ നെഞ്ചിൽ പതിച്ച് ഹർഭജൻ സിങ്ങ്
X

തമിഴകത്തിന്റെ സ്റ്റൈൽ മന്നൻ രജനികാന്ത് ഇന്ന് 71-ാം പിറന്നാൾ ആഘോഷിക്കുകയാണ്. താരത്തിന് രാജ്യമെമ്പാടും നിന്നും നിരവധി ആശംസകളും എത്തുന്നുണ്ട്. ഇപ്പോഴിതാ ക്രിക്കറ്റ് താരം ഹർഭജൻ സിങ്ങിന്റെ പിറന്നാൾ ആശംസകളാണ് സമൂഹ മാധ്യമങ്ങളിൽ വൈറലായിരിക്കുന്നത്.

രജനികാന്തിന്റെ ചിത്രം സ്വന്തം നെഞ്ചത്ത് ടാറ്റൂ ചെയ്തു കൊണ്ടാണ് ഹർഭജൻ സിങ്ങ് പിറന്നാൾ ആശംസകൾ നേർന്നത്. 'എന്റെ നെഞ്ചിൽ സൂപ്പർസ്റ്റാർ. നിങ്ങൾ തന്നെയാണ് 80കളുടെ ബില്ല, 90കളുടെ ബാഷ, 2കെയുടെ അണ്ണാത്തെ', ഹർഭജൻ ചിത്രത്തിനൊപ്പം കുറിച്ചു.

അതേസമയം, അണ്ണാത്തെയാണ് രജികാന്തിന്റെ ഒടുവിലായി പുറത്തിറങ്ങിയ ചിത്രം. സാഹോദര്യ ബന്ധത്തിന്റെ കഥ പറയുന്ന ചിത്രത്തില്‍ കാളിയന്‍ എന്ന കഥാപാത്രത്തെയാണ് രജനി അവതരിപ്പിക്കുന്നത്. കാളിയന്റെ സഹോദരി തങ്ക മീനാക്ഷിയായി എത്തുന്നത് കീര്‍ത്തി സുരേഷാണ്. സിരുത്തെ ശിവമാണ് ചിത്രത്തിന്റെ സംവിധാനം നിര്‍വഹിച്ചിരിക്കുന്നത്. സണ്‍ പിക്‌ചേഴ്‌സാണ് നിര്‍മ്മിക്കുന്ന ചിത്രത്തില്‍ ഖുഷ്ബു, മീന, നയന്‍താര, സൂരി എന്നിവരും പ്രധാന വേഷങ്ങളില്‍ എത്തുന്നുണ്ട്. ദര്‍ബാറിന് ശേഷം നയന്‍താര രജനിയുടെ നായികയായി എത്തുന്ന ചിത്രം കൂടിയാണിത്.

Next Story