Top

ഹൻസിക മോട്‌വാനിയുടെ പുതിയ ഹൊറർ ത്രില്ലർ; 'റൗഡി ബേബി' ഫസ്റ്റ് ലുക്ക് പോസ്റ്റർ

ഹൻസിക മോട്‌വാനിയ്ക്കൊപ്പം സത്യരാജ്, മീന, രാംകി, സോണിയ അഗർവാൾ, റായ് ലക്ഷ്മി, ജോൺ കോക്കൻ തുടങ്ങിയവരും പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നു.

8 April 2022 3:52 PM GMT
ഫിൽമി റിപ്പോർട്ടർ

ഹൻസിക മോട്‌വാനിയുടെ പുതിയ ഹൊറർ ത്രില്ലർ; റൗഡി ബേബി ഫസ്റ്റ് ലുക്ക് പോസ്റ്റർ
X

നടി ഹൻസിക മോട്‌വാനിയുടെ പുതിയ ചിത്രം 'റൗഡി ബേബി'യുടെ ഫസ്റ്റ് ലുക്ക് ട്വിറ്ററിലൂടെ പുറത്തുവിട്ടു. നടനും നിർമ്മാതാവുമായ ആര്യയാണ് ഫസ്റ്റ് ലുക്ക് പോസ്റ്റർ പുറത്തുവിട്ടത്. ടീമിന് താരം ആശംസകളും നേർന്നു. നവാഗതനായ ജെഎം രാജ ശരവണൻ സംവിധാനം ചെയ്യുന്ന ചിത്രത്തിൽ സാം സിഎസ് ചെല്ലദുരൈ എന്നിവരാണ് ഛായാഗ്രഹണം നിർവ്വഹിച്ചിരിക്കുന്നത്. ഹൻസിക മോട്‌വാനിയ്ക്കൊപ്പം സത്യരാജ്, മീന, രാംകി, സോണിയ അഗർവാൾ, റായ് ലക്ഷ്മി, ജോൺ കോക്കൻ തുടങ്ങിയവരും പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നു.

ചുറ്റുപാടും ഒരു ക്ലോക്കും മറ്റ് പുരാതന വസ്തുക്കളും, രക്തം പുരണ്ട കത്തിയും, അത് പിടിച്ചു കൊണ്ട് ഹൻസികയ്ക്ക് നേരെ നിൽക്കുന്ന പാവയെയും ഒപ്പം പഴയ ഒരു വാളുമായി നിൽക്കുന്ന ഹൻസികയേയും പോസ്റ്ററിൽ കാണാം. 'ഇത് വെറുമൊരു കുഞ്ഞല്ല' എന്നായിരുന്നു പോസ്റ്ററിൽ എഴുതിയിരുന്നത്. അതിൽ തന്നെ നിഗൂഢതകൾ ഒളിഞ്ഞിരിക്കുന്നു എന്ന് വ്യക്തമാണ്.

2019ൽ പുറത്തിറങ്ങിയ അഥർവ അഭിനയിച്ച '100' എന്ന ചിത്രത്തിലാണ് ഹൻസിക മോട്‌വാനി അവസാനമായി അഭിനയിച്ചത്. നടൻ സിലംബരശൻ നായകനാകുന്ന മഹാ എന്ന ചിത്രമാണ് ഹൻസികയുടെ മറ്റൊരു ചിത്രം. കൂടാതെ 'പാർട്ണർ' എന്ന മറ്റൊരു സിനിയമയുടെ ചിത്രീകരണവും പൂർത്തിയായിരിക്കുകയാണ്. സംവിധായകരായ വിജയ് ചന്ദർ, ആർ കണ്ണൻ എന്നിവർക്കൊപ്പമുള്ള പേരിടാത്ത രണ്ട് സിനിമകളും ഹൻസികയുടേതായി പുറത്തു വരാനുണ്ട്.

story highligts: Hansika Motwani's New Horror thriller; 'Rowdy Baby' first look poster

Next Story