Top

നയൻസ്- വിഘ്‌നേഷ് വിവാഹം സിനിമ സ്റ്റൈലിൽ; സംവിധാനം ഗൗതം മേനോൻ

ജൂണ്‍ 9നാണ് ഇരുവരുടെയും വിവാഹം. മഹാബലിപുരത്തെ ഫൈവ് സ്റ്റാര്‍ ഹോട്ടലില്‍ ഹിന്ദു ആചാരപ്രകാരമായിരിക്കും വിവാഹം നടക്കുക.

6 Jun 2022 9:39 AM GMT
ഫിൽമി റിപ്പോർട്ടർ

നയൻസ്- വിഘ്‌നേഷ് വിവാഹം സിനിമ സ്റ്റൈലിൽ; സംവിധാനം ഗൗതം മേനോൻ
X

തെന്നിന്ത്യയിലെ ഏറ്റവും ശ്രദ്ധേയമായ താരജോഡിയാണ്‌ നയൻ‌താര- വിഘ്നേഷ് ശിവൻ. ഇരുവരുടെയും വിവാഹ ഒരുക്കങ്ങൾ നടക്കുകയാണ്. ഇപ്പോഴിതാ ഇരുവരും ഒരു സിനിമ സ്റ്റൈൽ വിവാഹ ചടങ്ങുകളാണ് പദ്ധതിയിട്ടിരിക്കുന്നത് എന്ന റിപ്പോർട്ടുകളാണ് വരുന്നത്.

സംവിധായകൻ ഗൗതം മേനോൻ ആയിരിക്കും വിവാഹ ചടങ്ങുകൾ സിനിമ സ്റ്റൈലിൽ സംവിധാനം ചെയ്യുക എന്ന് ഇ ടൈംസ് റിപ്പോർട്ട് ചെയ്യുന്നു. വിവാഹം സ്ട്രീം ചെയ്യുന്നതിനുള്ള അവകാശം ഒരു സ്വകാര്യ ഒടിടി പ്ലാറ്റ്‌ഫോമിന് നൽകിയിരിക്കുകയാണ്. റെക്കോർഡ് തുകയ്ക്കാണ് ഒടിടി പ്ലാറ്റ്‌ഫോം അവകാശം സ്വന്തമാക്കിയത്.

ജൂണ്‍ 9നാണ് ഇരുവരുടെയും വിവാഹം. മഹാബലിപുരത്തെ ഫൈവ് സ്റ്റാര്‍ ഹോട്ടലില്‍ ഹിന്ദു ആചാരപ്രകാരമായിരിക്കും വിവാഹം നടക്കുക. തെന്നിന്ത്യന്‍ സിനിമാ- രാഷ്ട്രീയ രംഗത്തെ പ്രമുഖര്‍ക്കായി ഇതേ വേദിയില്‍ ജൂണ്‍ 8ന് റിസപ്ഷന്‍ ഉണ്ടായിരിക്കും. രജനികാന്ത്, കമല്‍ ഹാസന്‍, വിജയ്, അജിത്ത് സൂര്യ, കാര്‍ത്തി, ശിവകാര്‍ത്തിയേകന്‍ വിജയ് സേതുപതി തുടങ്ങി 30ല്‍ അധികം താരങ്ങള്‍ക്ക് ഇതിനോടകം ക്ഷണം ലഭിച്ചിട്ടുണ്ടെന്നാണ് റിപ്പോര്‍ട്ട്.

കഴിഞ്ഞ ആറ് വര്‍ഷങ്ങളായി പ്രണയത്തിലാണ് ഇരുവരും. കഴിഞ്ഞ വര്‍ഷം വിവാഹ നിശ്ചയവും നടന്നിരുന്നു. അഭിനയം കൂടാതെ വിഘ്‌നേഷിനൊപ്പം ചേര്‍ന്ന് നിര്‍മാണ രംഗത്തും സജീവമാണ് നയന്‍താര. മലയാളത്തില്‍ ചെയ്ത 'ഗോള്‍ഡ്' എന്ന അല്‍ഫോണ്‍സ് പുത്രന്‍ സിനിമയുടെ ചിത്രീകരണം പൂര്‍ത്തിയായി. അറ്റ്‌ലി സംവിധാനം ചെയ്യുന്ന ഷാരൂഖ് ഖാന്‍ ചിത്രത്തിന്റെയും ഷൂട്ടിംഗ് പൂര്‍ത്തിയായിരിക്കുകയാണ്.

story highlights: gautham menon to direct the cinematic wedding of nayanthara and vighnesh shivan

Next Story