Top

സുധീപ് കിഷൻ ചിത്രം 'മൈക്കിൾ'; വില്ലൻ വേഷത്തിൽ ഗൗതം മേനോൻ

വിജയ് സേതുപതിയും ചിത്രത്തിൽ ഒരു പ്രധാന കഥാപാത്രത്തെ അവതരിപ്പിക്കുന്നുണ്ട്.

23 Nov 2021 5:35 AM GMT
ഫിൽമി റിപ്പോർട്ടർ

സുധീപ് കിഷൻ ചിത്രം മൈക്കിൾ; വില്ലൻ വേഷത്തിൽ ഗൗതം മേനോൻ
X

തെന്നിന്ത്യൻ താരം സുധീപ് കിഷൻ നായകനാകുന്ന പുതിയ ചിത്രം മൈക്കിളിൽ ഗൗതം മേനോനും. അദ്ദേഹം ചിത്രത്തിൽ വില്ലൻ വേഷത്തിലാണ് എത്തുന്നത്.

ഗൗതം വാസുദേവ് മേനോനെ ചിത്രത്തിലേക്ക് സ്വാഗതം ചെയ്‍ത് പോസ്റ്റര്‍ പുറത്തുവിട്ടിട്ടുണ്ട്. വിജയ് സേതുപതിയും ചിത്രത്തിൽ ഒരു പ്രധാന കഥാപാത്രത്തെ അവതരിപ്പിക്കുന്നുണ്ട്.

രഞ്‍ജിത് ജയകൊടിയാണ് ചിത്രം സംവിധാനം ചെയ്യുന്നത്. ഭരത് ചൗധരിയും പുസ്‍കുര്‍ റാം മോഹൻ റാവുവും ചേർന്നാണ് സിനിമ നിർമിക്കുന്നത്. തെലുങ്ക്, തമിഴ്, കന്നഡ, മലയാളം, ഹിന്ദി ഭാഷകളില്‍ മൈക്കിള്‍ റിലീസ് ചെയ്യും.

Next Story