ഗൗതം മേനോൻ–ചിമ്പു ടീം, ഒപ്പം നീരജ് മാധവും; 'വെന്ത് തനിന്തത് കാട്' ടീസർ
എ ആർ റഹ്മാനാണ് സിനിമയ്ക്കായി സംഗീതം ഒരുക്കുന്നത്.
10 Dec 2021 10:11 AM GMT
ഫിൽമി റിപ്പോർട്ടർ

ഗൗതം മേനോനും ചിമ്പുവും ഒന്നിക്കുന്ന ചിത്രം 'വെന്ത് തനിന്തത് കാടിന്റെ ടീസർ പുറത്തുവിട്ടു. തിങ്ക് മ്യൂസിക്ക് ഇന്ത്യയുടെ യൂട്യൂബ് ചാനലിലൂടെയാണ് ടീസർ പുരസ്തുവിട്ടത്. 'വിണൈതാണ്ടി വരുവായയ്ക്കും അച്ചം എൻപത് മടമയ്യടായ്ക്കും ശേഷം ഇരുവരും ഒന്നിക്കുന്ന് സിനിമയാണ് വെന്ത് തനിന്തത് കാട്.
എ ആർ റഹ്മാനാണ് സിനിമയ്ക്കായി സംഗീതം ഒരുക്കുന്നത്. മലയാളി നടൻ സിദ്ദിഖ് ആണ് ചിത്രത്തിലെ വില്ലൻ കഥാപാത്രത്തെ അവതരിപ്പിക്കുന്നത്. നീരജ് മാധവും സിനിമയിൽ പ്രധാന വേഷത്തിൽ എത്തുന്നുണ്ട്.
അതേസമയം വെങ്കട് പ്രഭു സംവിധാനം ചെയ്ത മാനാട് ആണ് ചിമ്പുവിന്റേതായി ഒടുവിൽ പുറത്തിറങ്ങിയത്. വെങ്കട് പ്രഭുവാണ് ചിത്രത്തിന്റെ തിരക്കഥയും സംവിധാനവും നിര്‍വഹിച്ചിരിക്കുന്നത്. സയൻസ് ഫിക്ഷൻ സ്വഭാവമുള്ള ചിത്രമാണ് മാനാട്. റിച്ചാര്‍ഡ് എം നാഥ് ഛായഗ്രഹണം നിര്‍വ്വഹിക്കുന്ന ചിത്രത്തിന്റെ എഡിറ്റിങ് ചെയ്തിരിക്കുന്നത് പ്രവീണ്‍ കെ എല്‍ ആണ്. യുവന് ശങ്കര്‍ രാജയാണ് സംഗീത സംവിധാനം.