Top

ദിവസം അഞ്ച് ബിരിയാണിയിൽ നിന്ന് പച്ചക്കറിയിലേക്ക്; ചിമ്പുവിന്റെ ഫിറ്റ്നസ് ട്രെയിനർ സന്ദീപ് രാജ് പറയുന്നു

'അച്ചം യെൻപത് മടമയ്യടാ' എന്ന ചിത്രത്തിനു ശേഷം ചിമ്പുവിന്റെ ശരീര ഭാരം കൂടിയിരുന്നു. ലുക്കിൽ പോലും വലിയ മാറ്റം ഉണ്ടായി

3 Feb 2022 11:06 AM GMT
ഫിൽമി റിപ്പോർട്ടർ

ദിവസം അഞ്ച് ബിരിയാണിയിൽ നിന്ന് പച്ചക്കറിയിലേക്ക്; ചിമ്പുവിന്റെ ഫിറ്റ്നസ് ട്രെയിനർ സന്ദീപ് രാജ് പറയുന്നു
X

തെന്നിന്ത്യയിൽ ഏറെ ആരാധകരുള്ള താരമാണ് ചിമ്പു എന്ന സിലമ്പരസൻ. ഇടയ്ക്ക് തനിക്കെതിരെ ഉണ്ടായ വിവാദങ്ങൾ ഒക്കെ കാരണം നാലുവർഷത്തോളം സിനിമയിൽ നിന്നും ചിമ്പുവിന് വിട്ടു നിൽക്കേണ്ടി വന്നു. എന്നാൽ ഗംഭീര തിരിച്ചു വരവോടെയാണ് പിന്നീട് താരം സ്‌ക്രീനിൽ എത്തിയത്. ഇപ്പോൾ തന്റെ ശരീര ഭാരം കുറച്ചതിന്റെ പിന്നിലെ കഥയും പറയുകയാണ് താരവും സന്ദീപ് രാജ് എന്ന ചിമ്പുവിന്റെ മുൻ ഫിറ്റ്നസ് ട്രെയിനറും.

'അച്ചം യെൻപത് മടമയ്യടാ' എന്ന ചിത്രത്തിനു ശേഷം ചിമ്പുവിന്റെ ശരീര ഭാരം കൂടിയിരുന്നു. ലുക്കിൽ പോലും വലിയ മാറ്റം ഉണ്ടായി. 2020 ൽ തന്റെ സുഹൃത്തിന്റെ വിവാഹത്തിന് എത്തിയപ്പോഴാണ് മുൻ ഫിറ്റ്നസ് ട്രെയിനർ സന്ദീപ് രാജിനെ ചിമ്പു പരിചയപ്പെടുന്നതും ശരീര ഘടനയിൽ മാറ്റം വരുത്താൻ തീരുമാനിച്ചതും എന്നും സന്ദീപ് പറയുന്നു.

''സംവിധായകൻ മണിരത്‌നത്തിന്റെ 'ചെക്ക ചിവന്ത വാനം' എന്ന സിനിമയിൽ വളരെ വേഗത്തിൽ ഞാൻ ഓടുന്ന ഒരു സീൻ ഉണ്ടായിരുന്നു. അത് ഷൂട്ട് ചെയ്തു കഴിഞ്ഞപ്പോൾ എന്റെ കാൽമുട്ടിന് വളരെയധികം വേദനയുണ്ടായി. ആ സമയത്ത് എന്റെ ഫിസിക്കൽ ആക്ടിവിറ്റി എനിക്ക് പൂജ്യമാണ്. ദിവസം മുഴുവൻ വീട്ടിൽ കസേരയിലാണ് ഞാൻ ഇരിക്കാറുള്ളത്. ജിമ്മിൽ പോകാറില്ല. ഒരുപാട് കാലത്തിനുശേഷം ആ സീനിനായി ഞാൻ ഓടിയപ്പോൾ എനിക്ക് വേദനയുണ്ടായി. അന്നു ഞാൻ ഒരുപാട് കരഞ്ഞു. എനിക്ക് ഓടാൻ പോലും കഴിയില്ലെന്ന് സിനിമ കണ്ട ശേഷം പലരും പറഞ്ഞു. എന്നാൽ 'മന്നാട്' സിനിമയിൽ ഒരു സീനിനായി എനിക്ക് ഓടേണ്ടി വന്നു, അന്ന് ആർക്കും എന്നെ പിടിക്കാൻ കഴിഞ്ഞില്ല," സിമ്പു പറഞ്ഞു.

''ഒരു ദിവസം അഞ്ച് ബിരിയാണിവരെ സിമ്പു കഴിക്കുമായിരുന്നു. ശരീരഭാരം കുറയ്ക്കാനുള്ള യാത്ര തുടങ്ങിയപ്പോൾ അദ്ദേഹം മാംസം കഴിക്കുന്നത് നിർത്തി. പച്ചക്കറികൾ മാത്രം കഴിച്ചു, ഭക്ഷണം സ്വയം പാചകം ചെയ്യാൻ തുടങ്ങി. കർശനമായ ഡയറ്റ് കൂടാതെ, അദ്ദേഹം ഫിറ്റ്‌നസ് ദിനചര്യയും പിന്തുടർന്നു. എല്ലാ ദിവസവും പുലർച്ചെ 4.30 ന് എഴുന്നേൽക്കും, നടത്തം, നീന്തൽ, സ്‌പോർട്‌സ്, കാർഡിയോ എന്നിവ ഫിറ്റ്‌നസ് ദിനചര്യയിൽ ഉൾപ്പെടുത്തി മുൻപോട്ടു പോയി. അങ്ങനെ 2021 ഫെബ്രുവരിയോടെ അദ്ദേഹത്തിന് ഏതാണ്ട് 10 കിലോയോളം കുറഞ്ഞു.

അവസാനം പരിശോധിച്ചപ്പോൾ 70 കിലോയായിരുന്നു ചിമ്പുവിന്റെ ഭാരം. അധികം വൈകാതെ തന്നെ ശരീര ഭാരം കുറച്ചതിനെക്കുറിച്ചുള്ള ഷോർട് ഫിലിം സിമ്പു റിലീസ് ചെയ്യുമെമെന്നാണ് പറയുന്നത്''. ഫിറ്റ്നസ് ട്രെയിനർ സന്ദീപ് രാജ് ബിഹൈന്റ് വുഡ്സിനോട് പറഞ്ഞു.

Next Story