'അവന് വര്‍ക്ക്ഹോളിക് ആണ്'; ധനുഷ്-ഐശ്വര്യ വേര്‍പിരിയലില്‍ വെളിപ്പെടുത്തലുമായി സുഹൃത്ത്
ജോലിത്തിരക്കും യാത്രയും പലപ്പോഴും അവരുടെ ദാമ്പത്യത്തെ ബാധിച്ചിട്ടുണ്ടെന്നും സുഹൃത്ത്
19 Jan 2022 8:20 AM GMT
ഫിൽമി റിപ്പോർട്ടർ

ധനുഷ്-ഐശ്വര്യ വിവാഹമോചനത്തില്‍ പുതിയ വെളിപ്പെടുത്തലുമായി സുഹൃത്ത്. ഗോസിപ്പുകള്‍ക്ക് ഇടം നല്‍കാതെ പിരിഞ്ഞ താരങ്ങള്‍ എന്തുകൊണ്ടാണെന്ന് വിവാഹമോചനമെന്ന് വെളിപ്പെടുത്തിയിട്ടില്ല. ധനുഷ് വളരെ വര്‍ക്ക്ഹോളിക് ആണെന്നാണ് സുഹൃത്ത് പറയുന്നത്. ധനുഷിനെ അറിയുന്നവര്‍ക്കറിയാം മറ്റെന്തിനെക്കാളും അദ്ദേഹം പ്രാധാന്യം നല്‍കുന്നത് ജോലിക്കാണ്. ജോലിത്തിരക്കും യാത്രയും പലപ്പോഴും അവരുടെ ദാമ്പത്യത്തെ ബാധിച്ചിട്ടുണ്ടെന്നും ഇയാള്‍ പറയുന്നു.
'ധനുഷ് വളരെ സ്വകാര്യത സൂക്ഷിക്കുന്ന വ്യക്തിയാണ്. ചുരുക്കം ചിലര്‍ സുഹൃത്തുക്കള്ക്കളോട് പോലും വ്യക്തിപരമായ കാര്യങ്ങള്‍ പറയാറില്ല. അദ്ദേഹത്തിന്റെ മനസ്സില്‍ എന്താണെന്ന് പോലും ആര്‍ക്കും പറയാന്‍ കഴിയില്ല. ഐശ്വര്യയുമായി എന്തെങ്കിലും പ്രശ്നങ്ങള്‍ ഉണ്ടാകുമ്പോള്‍ ധനുഷ് പുതിയ സിനിമ ചെയ്യാന്‍ തീരുമാനിക്കുകയാണ് പതിവ്.'- സുഹൃത്ത് വ്യക്തമാക്കി
വിവാഹ മോചനം പെട്ടെന്നുണ്ടായതല്ലെന്നും കഴിഞ്ഞ ആറ് മാസമായി വിവാഹ മോചനത്തെക്കുറിച്ചുള്ള ചിന്തകള്‍ രണ്ടുപേര്‍ക്കും ഉണ്ടായിരുന്നുവെന്നും സുഹൃത്ത് പറയുന്നു. പരസ്പര സമ്മതത്തോടെ തങ്ങല് പിരിയുകയാണെന്ന് മറ്റുള്ളവരെ അറിയിക്കുന്നതിന് മുമ്പ് ദീര്‍ഘനേരം പരസ്പരം സംസാരിച്ച ശേഷമാണ് ഇരുവരും കുറിപ്പ് തയ്യാറാക്കിയതെന്നും ഇയാള്‍ കൂട്ടിച്ചേര്‍ത്തു.
കഴിഞ്ഞ ദിവസമാണ് ഭാര്യാഭര്ത്താക്കന്മാര് എന്ന നിലയില്‍ പിരിയുകയാണെന്ന് ഐശ്വര്യയും ധനുഷും അറിയിച്ചത്. 'മാതാപിതാക്കളായും പരസ്പരമുള്ള അഭ്യുദയകാംക്ഷികളായും സുഹൃത്തുക്കളും പങ്കാളികളുമായി 18 വര്‍ഷത്തെ ഞങ്ങളുടെ ഒരുമിച്ചുനില്‍ക്കല്‍, വളര്‍ച്ചയുടെയും മനസിലാക്കലിന്റെയും ഒത്തുപോവലിന്റെയുമൊക്കെ യാത്രയായിരുന്നു അത്. ഇന്ന് ഞങ്ങളുടെ വഴികള്‍ പിരിയുന്നിടത്ത് നില്‍ക്കുകയാണ്. വ്യക്തികള്‍ എന്ന നിലയില്‍ ഞങ്ങളുടെ നന്മയ്ക്കും സ്വയം മനസിലാകാലിനും വേണ്ടി സമയം കണ്ടെത്താനും ഐശ്വര്യയും ഞാനും വേര്‍പിരിയുകയാണ്. ഞങ്ങളുടെ തീരുമാനത്തെ ദയവായി ബഹുമാനിക്കുകയും ഇതിനെ കൈകാര്യം ചെയ്യാന്‍ അവശ്യം വേണ്ട സ്വകാര്യത ഞങ്ങള്‍ക്ക് ദയവായി നല്‍കണം.' ഇരുവരും കുറിച്ചു.
- TAGS:
- Dhanush
- Aishwarya Dhanush