വിജയ്ക്കൊപ്പം 'ബീസ്റ്റ്' ടീമിന്റെ ഫീസ്റ്റ് സെലിബ്രേഷൻ; നന്ദി പറഞ്ഞ് നെൽസൺ ദിലീപ്കുമാർ
ഫോട്ടോയ്ക്കൊപ്പം, ബീസ്റ്റിനെ മികച്ച വിജയമാക്കിയതിന് പ്രേക്ഷകരോട് നന്ദി പ്രകടിപ്പിച്ചുകൊണ്ട് ഒരു കുറിപ്പും നെൽസൺ പങ്കുവച്ചിട്ടുണ്ട്
25 April 2022 3:50 PM GMT
ഫിൽമി റിപ്പോർട്ടർ

വിജയ് ആരാധകർക്ക് ഏറെ പ്രതീക്ഷകൾ സമ്മാനിച്ചുകൊണ്ടാണ് നെൽസൺ ദിലീപ്കുമാർ ചിത്രം 'ബീസ്റ്റ്' റിലീസ് ചെയ്തത്. ചിത്രത്തിന് സമ്മിശ്ര പ്രതികരണങ്ങളാണ് ലഭിച്ചത് എങ്കിലും വിജയ് ആരാധാകർ സിനിമയെ ഏറ്റെടുത്തിരുന്നു. ബോക്സോഫീസിൽ 'ബീസ്റ്റി'ന് നിറഞ്ഞ വരവേൽപ്പുമാണ് ലഭിച്ചത്. ഇപ്പോഴിതാ സിനിമയുടെ വിജയാഘോഷത്തിന്റെ ചിത്രങ്ങളാണ് സോഷ്യൽ മീഡിയ ഏറ്റെടുത്തിരിക്കുന്നത്. വിജയ്, നെൽസൺ, പൂജ ഹെഗ്ഡെ, സതീഷ്, വിടിവി ഗണേഷ്, സംഗീത സംവിധായകൻ അനിരുദ്ധ് രവിചന്ദർ, ഛായാഗ്രാഹകൻ മനോജ് പരമഹംസ, പ്രൊഡക്ഷൻ ഡിസൈനർ ഡിആർകെ കിരൺ, കോസ്റ്റ്യൂം ഡിസൈനർ പല്ലവി സിംഗ് എന്നിവരാണ് ചിത്രത്തിലുള്ളത്.
ഫോട്ടോയ്ക്കൊപ്പം, ബീസ്റ്റിനെ മികച്ച വിജയമാക്കിയതിന് പ്രേക്ഷകരോട് നന്ദി പ്രകടിപ്പിച്ചുകൊണ്ട് ഒരു കുറിപ്പും നെൽസൺ പങ്കുവച്ചിട്ടുണ്ട്. ചിത്രം ഒരുമിച്ച് കൊണ്ടുവന്നതിന് അഭിനേതാക്കളോടും അണിയറപ്രവർത്തകർക്കും പ്രൊഡക്ഷൻ ഹൗസായ സൺ പിക്ചേഴ്സിനും അദ്ദേഹം നന്ദി അറിയിച്ചു. ഏപ്രിൽ 13-ന് ബീസ്റ്റ് തിയേറ്ററുകളിൽ റിലീസ് ചെയ്തു.
ചെന്നൈ നഗരത്തിലെ മാളിലേക്ക് തീവ്രവാദികൾ കയറുകയും അവിടെയുള്ള ആളുകളെ ബന്ദികളാക്കുകയും ചെയ്യുന്നു. ഈ സമയം മാളിൽ റോ ഏജന്റ് ആയ നായകനുണ്ട്. പിന്നീട് തീവ്രവാദികളിൽ നിന്ന് ജനങ്ങളെ മോചിപ്പിക്കാനുള്ള നായകന്റെ ശ്രമങ്ങളാണ് സിനിമ പറയൂന്നത്. വിജയ് നായകനായ ചിത്രത്തിൽ പൂജ ഹെഗ്ഡെയാണ് നായിക. മലയാളി സാന്നിദ്ധ്യമായി ചിത്രത്തിൽ ഷെൻ ടോം ചാക്കോയും അപർണ്ണ ദാസും എത്തുന്നുണ്ട്.
Story highlights: Feast of the 'Beast' Team with Vijay; Nelson Dileepkumar says thanks to all crew and viewrs