Top

കെജിഎഫിന്റെ ക്ലൈമാക്സിൽ സ്ക്രീനിലേക്ക് നാണയങ്ങൾ എറിഞ്ഞ് ആരാധകർ; വിജയാഹ്ലാദത്തിൽ രവീണ ടണ്ഠൻ

'കുറേ നാളുകൾക്ക് ശേഷമാണ് വെള്ളിത്തിരയിലേക്ക് നാണയങ്ങൾ വീഴുന്നത് കാണുന്നത്'

20 April 2022 3:58 PM GMT
ഫിൽമി റിപ്പോർട്ടർ

കെജിഎഫിന്റെ ക്ലൈമാക്സിൽ സ്ക്രീനിലേക്ക് നാണയങ്ങൾ എറിഞ്ഞ് ആരാധകർ; വിജയാഹ്ലാദത്തിൽ രവീണ ടണ്ഠൻ
X

ഇന്ത്യൻ സിനിമ പ്രേക്ഷകർക്കിടയിൽ ഒരു വലിയ കോളിളക്കം സൃഷ്ടിച്ചുകൊണ്ടാണ് 'കെജിഎഫ് ചാപ്റ്റർ 2' എത്തിയത്. തിയേറ്ററുകളിൽ ആവേശം നിറച്ച ചിത്രത്തിൽ റോക്കി ഭായ്ക്കൊപ്പം തന്നെ റമിക സെന്നായി എത്തിയ താരം രവീണ ടണ്ഠനെയും പ്രേക്ഷകർ ഏറ്റെടുത്തിരുന്നു. ഇപ്പോഴിതാ കെജിഎഫ് കണ്ട ആരാധകരിൽ നിന്നും ലഭിച്ച പ്രതികരണം പങ്കുവച്ചിരിക്കുകയാണ് രവീണ ടണ്ഠൻ. ഇൻസ്റ്റഗ്രാമിലൂടെയാണ് താരം സിനിമയുടെ വിജയം പങ്കുവച്ചിരിക്കുന്നത്.

സിനിമയുടെ ക്ലൈമാക്സിൽ പ്രേക്ഷകർ സ്ക്രീനിലേക്ക് നാണയങ്ങൾ എറിയുന്ന വീഡിയോ ആണ് രവീണ പങ്കുവെച്ചത്. കുറേ നാളുകൾക്ക് ശേഷമാണ് വെള്ളിത്തിരയിലേക്ക് നാണയങ്ങൾ വീഴുന്നത് കാണുന്നത് എന്നാണ് താരം ഇൻസ്റ്റ​ഗ്രാമിൽ വീഡിയോക്കൊപ്പം കുറിച്ചത്. കെജിഎഫിന്റെ പാക്ക് അപ്പ് ദിവസത്തെ വിഡിയോയും ഇതോടൊപ്പം രവീണ പങ്കുവെച്ചിട്ടുണ്ട്.

പ്രധാനമന്ത്രിയായാണ് കെജിഎഫ് രണ്ടാം ഭാ​ഗത്തിൽ രവീണ എത്തിയത്. ആദ്യ ഭാഗത്തിന്റെ അവസാനത്തിൽ രവീണയുടെ റോൾ സസ്പെൻസ് നിറച്ചാണ് കാണിച്ചിരിക്കുന്നത്. യഷ് അവതരിപ്പിച്ച റോക്കി ഭായിയെയും കെജിഎഫിനെയും തകർക്കാൻ റമിക സെൻ എന്ന പ്രധാന മന്ത്രി നടത്തുന്ന ശ്രമങ്ങളെയും ആവേശത്തോടയും ആർപ്പുവിളികളോടെയുമാണ് പ്രേക്ഷകർ കണ്ടത്. രവീണയ്ക്ക് വേണ്ടി സിനിമയുടെ മലയാള പതിപ്പിൽ നടി ലെനയാണ് ശബ്ദം നൽകിയത്. പ്രധാന വില്ലനായ അധീരയെ അവതരിപ്പിച്ച സഞ്ജയ് ദത്ത് ആണ്. ചിത്രം റെക്കോർഡുകൾ ഭേദിച്ച് കുതിക്കുകയാണ്.

Story highlights; Fans throw coins at screen at KGF climax; Raveena Tandon shared the video

Next Story