രാം ചരണിനെ കാണാൻ 264 കിലോമീറ്റർ നടന്ന് ആരാധകൻ; ഒപ്പം ഒരു സമ്മാനവും
തെലങ്കാനയിലെ ഗഡ്വാൾ സ്വദേശിയാണ് ജയ് രാജ്.
30 May 2022 11:32 AM GMT
ഫിൽമി റിപ്പോർട്ടർ

തെന്നിന്ത്യൻ സിനിമാ താരങ്ങൾക്കിടയിൽ ഏറെ ആരാധകരുള്ള നടനാണ് രാംചരൺ. കഴിഞ്ഞ ദിവസം താരത്തെ തേടിയെത്തിയ ഒരു ആരധകനെക്കുറിച്ചുള്ള വാർത്തകളാണ് ഇപ്പോൾ വൈറലായിരിക്കുന്നത്.
ജയ് രാജ് എന്ന് പേരുള്ള ആരാധകൻ രാം ചരണിനെ കാണുവാൻ 264 കിലോമീറ്റർ ആണ് നടന്നെത്തിയത്. തെലങ്കാനയിലെ ഗഡ്വാൾ സ്വദേശിയാണ് ജയ് രാജ്. തന്റെ നാട്ടിൽ വിളഞ്ഞ നെന്മണികൾ കൊണ്ട് ഒരുക്കിയ ചിത്രവും താരത്തിന് സമ്മാനമായി ആരാധകൻ കരുതിയിട്ടുണ്ടായിരുന്നു.
ഹൈദരാബാദിൽ പുതിയ സിനിമയുടെ ചിത്രീകരണ തിരക്കുകളായിലായിരുന്നു രാം ചരൺ. തന്റെ തിരക്കാലുകൾ മാറ്റിവെച്ച് താരം ആരാധകനൊപ്പം സമയം ചെലവഴിക്കുകയും ചെയ്തു. താരത്തിന്റെ ചിത്രത്തിനൊപ്പം തന്റെ വയലിൽ വിളഞ്ഞ രണ്ട് ചാക്ക് നെന്മണികൾ ജയ് രാജ് രാം ചരണിന് നൽകി.
അതേസമയം ശങ്കർ സംവിധാനം ചെയ്യുന്ന ചിത്രത്തിലാണ് രാം ചാരൻ ഇപ്പോൾ അഭിനയിക്കുന്നത്. ഇതുവരെ പേരിട്ടിട്ടില്ലാത്ത ചിത്രം ഒരു ആക്ഷന്‍ ത്രില്ലറായിരിക്കുമെന്നാണ് സൂചന. കിയാര അധ്വാനി, ദില്‍ രാജു, സുനില്‍, അഞ്ജലി, നവീന്‍ ചന്ദ്ര, ജയറാം എന്നിവരും സിനിമയിൽ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നുണ്ട്.
story highlights: fan walked 264 km to see ram charan
- TAGS:
- Ram Charan
- Fan
- Tollywood