'ശാലിനിയുടെ പേരിലുള്ള ട്വിറ്റർ അക്കൗണ്ട് വ്യാജം'; വ്യക്തമാക്കി അജിത്തിന്റെ മാനേജര്‍
അക്കൗണ്ടിന് 13,000ല്‍ അധികം ഫോളോവേഴ്സ് ആണ് ഉള്ളത്.
3 Feb 2022 4:41 AM GMT
ഫിൽമി റിപ്പോർട്ടർ

ശാലിനി അജിത്ത് കുമാറിന്റെ പേരിലുള്ള ട്വിറ്റർ അക്കൗണ്ട് വ്യാജമെന്ന് അജിത്തിന്റെ മാനേജർ. ശാലിനി ട്വിറ്ററിൽ ഇല്ലെന്നും ഈ അക്കൗണ്ട് അവഗണിക്കണമെന്നും അദ്ദേഹം അഭ്യർത്ഥിച്ചു.
2010 ഡിസംബറിലാണ് ഈ അക്കൗണ്ട് തുടങ്ങിയിരിക്കുന്നത്. ഒരു ട്വീറ്റ് പോലും ചെയ്തിട്ടില്ലാത്ത അക്കൗണ്ടിന് 13,000ല്‍ അധികം ഫോളോവേഴ്സ് ആണ് ഉള്ളത്.
അതേസമയം വലിമൈ ആണ് അജിത്തിന്റേതായി റിലീസിന് ഒരുങ്ങുന്ന ചിത്രം. ഫെബ്രുവരി 24നാണ് ചിത്രം റിലീസ് ചെയ്യുക. നേര്‍ക്കൊണ്ട പാര്‍വൈ എന്ന ചിത്രത്തിലൂടെ ശ്രദ്ധേയനായ എച്ച് വിനോദ് സംവിധാനം ചെയ്യുന്ന ഈ ചിത്രത്തിൽ ഈശ്വരമൂര്‍ത്തി ഐ പി എസ് ഓഫീസറായിട്ടാണ് അജിത്ത് എത്തുന്നത്.
കാര്‍ത്തികേയ, ഹുമ ഖുറേഷി, യോഗി ബാബു എന്നിവരും അജിത്തിനൊപ്പം പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നുണ്ട്. റേസിംഗ് പശ്ചാത്തലത്തില്‍ ഒരുങ്ങുന്ന ചിത്രമായ വലിമൈ ബോണി കപൂറാണ് നിര്‍മിക്കുന്നത്.
- TAGS:
- Shalini Ajith
- Ajith