Top

'കൊറോണ കുമാര്‍'; ചിമ്പുവിന്റെ വില്ലനായി ഫഹദ്

'ഇതര്‍ക്ക് താനെ ആസൈപട്ടൈ ബാലകുമാരാ' എന്ന സിനിമയുടെ രണ്ടാം ഭാഗമായാണ് കൊറോണ കുമാര്‍ ഒരുങ്ങുന്നത്

3 March 2022 3:48 PM GMT
ഫിൽമി റിപ്പോർട്ടർ

കൊറോണ കുമാര്‍; ചിമ്പുവിന്റെ വില്ലനായി ഫഹദ്
X

തെന്നിന്ത്യയില്‍ വീണ്ടും തിളങ്ങാനൊരുങ്ങി ഫഹദ് ഫാസില്‍. ചിമ്പു കേന്ദ്രകഥാപാത്രമാകുന്ന 'കൊറോണ കുമാറി'ന്റെ ഭാഗമായി ഫഹദും ഉണ്ടാകുമെന്നാണ് റിപ്പോര്‍ട്ട്.

'ഇതര്‍ക്ക് താനെ ആസൈപട്ടൈ ബാലകുമാരാ' എന്ന സിനിമയുടെ രണ്ടാം ഭാഗമായാണ് കൊറോണ കുമാര്‍ ഒരുങ്ങുന്നത്. ഗോകുല്‍ സംവിധാനം ചെയ്യുന്ന ചിത്രത്തില്‍ നായികയായി എത്തുന്നത് അദിതി ശങ്കര്‍ ആണ്. വേള്‍സ് ഫിലിം ഇന്റര്‍നാഷണലാണ് നിര്‍മ്മാണം. പ്രതി നായക വേഷം ചെയ്യാന്‍ ചിത്രത്തിന്റെ അണിയറപ്രവര്‍ത്തകര്‍ താരത്തെ സമീപിച്ചുവെന്നാണ് റിപ്പോര്‍ട്ട്. എന്നാല്‍ ഔദ്യോഗിക പ്രഖ്യാപനം ഉണ്ടായിട്ടില്ല.

ശിവകാര്‍ത്തികേയന്‍ കേന്ദ്ര കഥാപാത്രമായി എത്തിയ 'വേലൈക്കാരനാ'ണ് ഫഹദിന്റെ ആദ്യ തമിഴ് ചിത്രം. അവസാനം താരം എത്തിയത്, അല്ലു അര്‍ജുന്റെ പ്രതിനായകനായി 'പുഷ്പ'യിലാണ്. കമല്‍ ഹാസന്‍ നായകനാകുന്ന 'വിക്രം' എന്ന ചിത്രത്തിലും ഫഹദ് പ്രധാന കഥാപാത്രത്തെ അവതരിപ്പിക്കുന്നുണ്ട്. ഉദയനിധി സ്റ്റാലിനെ നായകനാക്കി മാരി സെല്‍വരാജ് സംവിധാനം ചെയ്യുന്ന ചിത്രത്തിലും ഫഹദ് എത്തുമെന്ന റിപ്പോര്‍ട്ടുണ്ട്. സിനിമയുടെ പേര് പ്രഖ്യാപിച്ചിട്ടില്ല.

Story Highlights; Fahad Fazil to be roped in for Simbu's 'Corona Kumar'

Next Story