Top

വില്ലൻ റെഡി; മാരി സെൽവരാജിന്റെ 'മാമന്നനി'ൽ ഫഹദ് ജോയിൻ ചെയ്തു

ഉദയനിധി സ്റ്റാലിനാണ് ചിത്രത്തിലെ നായകൻ. കീര്‍ത്തി സുരേഷാണ് നായിക.

23 May 2022 12:49 PM GMT
ഫിൽമി റിപ്പോർട്ടർ

വില്ലൻ റെഡി; മാരി സെൽവരാജിന്റെ മാമന്നനിൽ ഫഹദ് ജോയിൻ ചെയ്തു
X

'പരിയേറും പെരുമാൾ', 'കർണൻ' എന്നീ സിനിമകൾക്ക് ശേഷം മാരി സെൽവരാജ് സംവിധാനം ചെയ്യുന്ന പുതിയ ചിത്രം 'മാമന്നനി'ൽ ഫഹദ് ഫാസിൽ ജോയിൻ ചെയ്തു. ചെന്നൈയിൽ നടക്കുന്ന ഷെഡ്യൂളിലാണ് ഫഹദ് എത്തിയിരിക്കുന്നത്. വലിയ സ്വീകരണം തന്നെയാണ് നടന് അണിയറപ്രവർത്തകർ നൽകിയിരിക്കുന്നത്.

ചിത്രത്തിൽ ഫഹദ് വില്ലൻ കഥാപാത്രത്തെയാകും അവതരിപ്പിക്കുക എന്ന റിപ്പോർട്ടുകളുണ്ട്. ഉദയനിധി സ്റ്റാലിനാണ് ചിത്രത്തിലെ നായകൻ. കീര്‍ത്തി സുരേഷാണ് നായിക. വടിവേലുവും ശക്തമായ ഒരു കഥാപാത്രമായെത്തുന്നുണ്ട്. തേനി ഈശ്വര്‍ ആണ് ചിത്രത്തിന്റെ ഛായാഗ്രാഹണം നിര്‍വഹിക്കുക.

കമൽഹാസൻ നായകനാകരുന്ന വിക്രമാണ് ഫഹദിന്റേതെയി റിലീസിന് ഒരുങ്ങുന്ന ചിത്രം. ജൂണ്‍ മൂന്നിനാണ് വിക്രം പ്രദര്‍ശനത്തിന് എത്തുന്നത്. ചിത്രം മലയാളി സാന്നിധ്യം കൊണ്ട് ശ്രദ്ധേയമാണ്. കാളിദാസ് ജയറാം, ചെമ്പന്‍ വിനോദ് ജോസ്, നരേന്‍ എന്നിവരും ചിത്രത്തിലെ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നു. ലിജോ ജോസ് പെല്ലിശ്ശേരിയുടെ ജെല്ലിക്കെട്ടിലൂടെ ശ്രദ്ധേയനായ ഗിരീഷ് ഗംഗാധരനാണ് ഛായാഗ്രഹണം നിര്‍വഹിക്കുന്നത്.

story highlights: fahad faasil joined in the sets of maamannan directed by maari selvaraj

Next Story