Top

'വിക്രമി'ലെ അമർ; കഥാപാത്രത്തെ പരിചയപ്പെടുത്തി ഫഹദ്

കമൽഹാസനും ഫഹദിനൊപ്പം വിജയ് സേതുപതിയും സിനിമയിൽ പ്രധാന കഥാപാത്രത്തെ അവതരിപ്പിക്കും.

30 May 2022 10:45 AM GMT
ഫിൽമി റിപ്പോർട്ടർ

വിക്രമിലെ അമർ; കഥാപാത്രത്തെ പരിചയപ്പെടുത്തി ഫഹദ്
X

കമൽഹാസനെ കേന്ദ്ര കഥാപാത്രമാക്കി ലോകേഷ് കനകരാജ് സംവിധാനം ചെയ്യുന്ന ചിത്രം 'വിക്രം' റിലീസിന് ഒരുങ്ങുകയാണ്. മലയാളത്തിന്റെ പ്രിയതാരം ഫഹദ് ഫാസിലും സിനിമയിൽ ഒരു പ്രധാന കഥാപാത്രത്തെ അവതരിപ്പിക്കുന്നുണ്ട്. ഇപ്പോഴിതാ കഥാപാത്രത്തിന്റെ പോസ്റ്റർ പങ്കുവെച്ചിരിക്കുകയാണ് ഫഹദ്. 'അമർ' എന്നാണ് കഥാപാത്രത്തിന്റെ പേര്.


കമൽഹാസനും ഫഹദിനൊപ്പം വിജയ് സേതുപതിയും സിനിമയിൽ പ്രധാന കഥാപാത്രത്തെ അവതരിപ്പിക്കും. കാളിദാസ് ജയറാം, നരേൻ, സന്താന ഭാരതി, സ്വാദിഷ്ട കൃഷ്ണൻ, വിജെ മൈന, ശിവാനി തുടങ്ങിയവരും അണിനിരക്കുന്നു.

തമിഴ് സിനിമ പ്രേമികളെ സംബന്ധിച്ച് 'വിക്രം' ചിത്രത്തിനായി ഏറ്റവും വലിയ കാത്തിരിപ്പിലാണ് കുറച്ച് നാളുകളായി.തിയേറുകളില്‍ എത്തുന്നതിനു മുൻപ് തന്നെ ചിത്രം 100 കോടി ക്ലബ്ബിൽ ഇടം നേടിയിട്ടുണ്ട്. തെന്നിന്ത്യയിൽ പ്രീ-റിലീസ് ഹൈപ്പ് നെടിക്കൊണ്ടിരിക്കുന്ന ചിത്രത്തിന്റെ ഒടിടി റൈറ്റ്സ് സ്വന്തമാക്കിയിരിക്കുന്നത് ഡിസ്നി പ്ലസ് ഹോട്ട്സ്റ്റാര്‍ ആണ്. ചിത്രത്തിന്‍റെ അഞ്ച് ഭാഷകളിലെയും ഒടിടി, സാറ്റലൈറ്റ് അവകാശം ഡിസ്‍നിക്കാണ്.

story highlights: fahad faasil as amar in vikram movie

Next Story