ശിവകാർത്തികേയന്റെ വരികൾ; കിടിലൻ ഡാൻസ് നമ്പറുമായി സൂര്യ; എതിര്‍ക്കും തുനിന്തവനിലെ പുതിയ ഗാനം
ശിവകർത്തികേയനാണ് ഗാനത്തിന് വരികൾ എഴുതിയിരിക്കുന്നത്.
16 Jan 2022 2:29 PM GMT
ഫിൽമി റിപ്പോർട്ടർ

സൂര്യ നായകനായെത്തുന്ന ചിത്രം എതിര്‍ക്കും തുനിന്തവനിലെ പുതിയ ഗാനം എത്തി. സുമ്മാ സുറന്ന് എന്ന ഗാനത്തിന്റെ ലിറിക്കല്‍ വീഡിയോ ആണ് പുറത്ത് വിട്ടിരിക്കുന്നത്. നടൻ ശിവകർത്തികേയനാണ് ഗാനത്തിന് വരികൾ എഴുതിയിരിക്കുന്നത്. ഡി ഇമ്മന്റെ സംഗീതത്തില്‍ ആലപിച്ചിരിക്കുന്നത് അര്മാന് മാലിക്കും നിഖിത ഗാന്ധിയുമാണ്.
2022 ഫെബ്രുവരി 4നാണ് ചിത്രം തിയേറ്ററിലെത്തുന്നത്. തമിഴിനു പുറമേ മലയാളം, തെലുങ്ക്, കന്നഡ, ഹിന്ദി ഭാഷകളിലായിരിക്കും ചിത്രം റിലീസ് ചെയ്യുക. ശിവകാര്‍ത്തികേയനുമൊപ്പമുള്ള നമ്മ വീട്ടു പിള്ളയ് എന്ന സൂപ്പര്‍ ഹിറ്റ് സിനിമയ്ക്ക് ശേഷം പാണ്ഡിരാജ് സംവിധാനം ചെയ്യുന്ന സിനിമയാണ് എതര്‍ക്കും തുനിന്തവന്. പ്രിയങ്ക മോഹനാണ് ചിത്രത്തിലെ നായിക. സത്യരാജ്, സരണ്യ പൊന്നവണ്ണന്‍, സൂരി, ഇലവരസു എന്നിവരാണ് മറ്റ് പ്രധാന കഥാപാത്രങ്ങള്‍.
അതേസമയം ടി ജെ ജ്ഞാനവേല്‍ സംവിധാനം ചെയ്ത ജയ്ഭീമാണ് സൂര്യയുടെ അവസാനമിറങ്ങിയ ചിത്രം. 1993 ല്‍ നടന്ന യഥാര്‍ത്ഥ സംഭവത്തെ അടിസ്ഥാനമാക്കി നിര്‍മ്മിച്ച ചിത്രമാണ് ജയ് ഭീം. ഇരുള ഗോത്രം നേരിടുന്ന ജാതി വിവേചനത്തെക്കുറിച്ചാണ് ചിത്രത്തില്‍ പ്രതിപാദിക്കുന്നത്. അഭിഭാഷക വേഷത്തിലാണ് ചിത്രത്തില്‍ സൂര്യ എത്തുന്നത്. സൂര്യയുടെ ബാനറായ ടു ഡി എന്റര്ടയ്ന്മെന്റ്സാണ് ചിത്രം നിര്‍മ്മിക്കുന്നത്.