Top

സൂര്യയുടെ 'എതര്‍ക്കും തുനിന്തവന്‍' ഫെബ്രുവരിയില്‍ തിയേറ്ററില്‍

റിലീസ് പ്രഖ്യാപനത്തിനു പിന്നാലെ സിനിമയുടെ ടീസറും സണ്‍ പിക്‌ച്ചേഴ്‌സ് പങ്കുവെച്ചിട്ടുണ്ട്

19 Nov 2021 8:49 AM GMT
ഫിൽമി റിപ്പോർട്ടർ

സൂര്യയുടെ എതര്‍ക്കും തുനിന്തവന്‍ ഫെബ്രുവരിയില്‍ തിയേറ്ററില്‍
X

സൂര്യയെ കേന്ദ്രകഥാപാത്രമാക്കി പണ്ഡിരാജ് സംവിധാനം ചെയ്യുന്ന 'എതര്‍ക്കും തുനിന്തവന്‍' എന്ന ചിത്രത്തിന്റെ റിലീസ് പ്രഖ്യാപിച്ചു. 2022 ഫെബ്രുവരി 4നാണ് ചിത്രം തിയേറ്ററിലെത്തുന്നത്. റിലീസ് പ്രഖ്യാപനത്തിനു പിന്നാലെ സിനിമയുടെ ടീസറും സണ്‍ പിക്‌ച്ചേഴ്‌സ് പങ്കുവെച്ചിട്ടുണ്ട്.

ശിവകാര്‍ത്തികേയനുമൊപ്പമുള്ള നമ്മ വീട്ടു പിള്ളയ് എന്ന സൂപ്പര്‍ ഹിറ്റ് സിനിമയ്ക്ക് ശേഷം പാണ്ഡിരാജ് സംവിധാനം ചെയ്യുന്ന സിനിമയാണ് എതര്‍ക്കും തുനിന്തവന്‍. പ്രിയങ്ക മോഹനാണ് ചിത്രത്തിലെ നായിക. സത്യരാജ്, സരണ്യ പൊന്നവണ്ണന്‍, സൂരി, ഇലവരസു എന്നിവരാണ് മറ്റ് പ്രധാന കഥാപാത്രങ്ങള്‍. സണ്‍ പിക്ക്‌ച്ചേഴ്‌സാണ് ചിത്രത്തിന്റെ നിര്‍മ്മാതാക്കള്‍.

അതേസമയം ടി ജെ ജ്ഞാനവേല്‍ സംവിധാനം ചെയ്ത ജയ്ഭീമാണ് സൂര്യയുടെ അവസാനമിറങ്ങിയ ചിത്രം. 1993 ല്‍ നടന്ന യഥാര്‍ത്ഥ സംഭവത്തെ അടിസ്ഥാനമാക്കി നിര്‍മ്മിച്ച ചിത്രമാണ് ജയ് ഭീം. ഇരുള ഗോത്രം നേരിടുന്ന ജാതി വിവേചനത്തെക്കുറിച്ചാണ് ചിത്രത്തില്‍ പ്രതിപാദിക്കുന്നത്. അഭിഭാഷക വേഷത്തിലാണ് ചിത്രത്തില്‍ സൂര്യ എത്തുന്നത്. സൂര്യയുടെ ബാനറായ ടു ഡി എന്റര്‍ടയ്ന്‍മെന്റ്‌സാണ് ചിത്രം നിര്‍മ്മിക്കുന്നത്.

മണികണ്ഠനാണ് ചിത്രത്തിന്റെ രചന നിര്‍വഹിക്കുന്നത്. പ്രകാശ് രാജാണ് മറ്റൊരു പ്രമുഖ താരം. മലയാളത്തില്‍ നിന്ന് രജിഷയ്ക്ക് ഒപ്പം ലിജോമോള്‍ ജോസും താര നിരയിലുണ്ട്. എസ് ആര്‍ കതിര്‍ ആണ് ഛായാഗ്രഹണം. എഡിറ്റിംഗ് ഫിലോമിന്‍ രാജ്, ആക്ഷന്‍ കോറിയോഗ്രാഫി അന്‍ബറിബ്. വസ്ത്രലങ്കാരം പൂര്‍ണിമ രാമസ്വാമി.


Next Story

Popular Stories