Top

തിയേറ്റര്‍ തിരിച്ചുപിടിക്കാന്‍ സൂര്യ; 'എതര്‍ക്കും തുനിന്തവന്‍' പ്രേക്ഷക പ്രതികരണം

10 March 2022 7:38 AM GMT
ഫിൽമി റിപ്പോർട്ടർ

തിയേറ്റര്‍ തിരിച്ചുപിടിക്കാന്‍ സൂര്യ; എതര്‍ക്കും തുനിന്തവന്‍ പ്രേക്ഷക പ്രതികരണം
X

സൂര്യയെ കേന്ദ്ര കഥാപാത്രാമാക്കി പാണ്ഡിരാജ് സംവിധാനം ചെയ്ത ചിത്രം 'എതര്‍ക്കും തുനിന്തവന്‍' പ്രദര്‍ശനത്തിനെത്തി മികച്ച പ്രതികരണമാണ് ലഭിക്കുന്നത്. രണ്ടര വര്‍ഷത്തിന് ശേഷം തിയേറ്ററില്‍ എത്തുന്ന സൂര്യയുടെ സിനിമയെന്ന നിലയില്‍ വലിയ സ്വീകാര്യതയാണ് ചിത്രത്തിന് കിട്ടുന്നുണ്ട്. ഒരു ഫാമിലി എന്റര്‍ടെയ്‌നര്‍ ആണ് എതിര്‍ക്കും തുനിന്തവന്‍ എന്നാണ് പ്രേക്ഷക പ്രതികരണം.


ഒരു കൊമേഷ്യല്‍ ചിത്രമാണെങ്കിലും വ്യക്തമായൊരു സന്ദേശം ചിത്രം നല്‍കുന്നുണ്ടെന്ന് പ്രേക്ഷകര്‍ പറയുന്നു. സൂര്യയുടെയും വിനയ് റായ്‌യുടെ പ്രകടനം, കോമഡി, ബിജിഎം തുടങ്ങിയവയ്ക്കും മികച്ച അഭിപ്രായങ്ങള്‍ ഉയരുന്നുണ്ട്.


ചിത്രത്തിന്റെ ക്ലൈമാക്‌സ് മികച്ചതാണെന്ന് അഭിപ്രായങ്ങള്‍ ഉയരുമ്പോള്‍ ചില സ്ഥലങ്ങളില്‍ ചിത്രം നിരാശപ്പെടുത്തുന്നുവെന്നും ചിലര്‍ അഭിപ്രായപ്പെടുന്നു. സ്ത്രീകള്‍ നേരിടുന്ന അതിക്രമങ്ങളെക്കുറിച്ച് സിനിമ പറഞ്ഞു വയ്ക്കുന്നു. സ്ത്രീകള്‍ക്കല്ല അക്രമിച്ച ആള്‍ക്കാണ് മാനനഷ്ടടം സംഭവിക്കുന്നതെന്നാണ് സിനിമയുടെ മുന്നോട്ടുവയ്ക്കുന്ന ആശയമെന്ന് പ്രേക്ഷകര്‍ പറയുന്നു.



കേരളത്തില്‍ മാത്രം 166 സ്‌ക്രീനുകളിലായാണ് ചിത്രം പ്രദര്‍ശനത്തിനെത്തിയത്. തമിഴിന് പുറമെ മലയാളം, തെലുങ്ക്, കന്നഡ, ഹിന്ദി എന്നീ ഭാഷകളിലും സിനിമ പ്രദര്‍ശനത്തിനെത്തി. പ്രിയങ്ക മോഹനാണ് ചിത്രത്തിലെ നായിക. സത്യരാജ്, ശരണ്യ പൊന്നവണ്ണന്‍, സൂരി, എന്നിവരാണ് മറ്റ് പ്രധാന കഥാപാത്രങ്ങള്‍. സണ്‍പിക്‌ചേഴ്‌സാണ് നിര്‍മ്മാണം.

Story Highlights; Etharkkum Thunindhavan Audience response

Next Story