Top

കിച്ച സുദീപിന്റെ പാൻ ഇന്ത്യൻ ചിത്രം 'വിക്രാന്ത് റോണ'; കേരളത്തിൽ എത്തിക്കുന്നത് ദുൽഖർ

ജൂലൈ 28ന് ലോകമെമ്പാടും 6000 സ്ക്രീനുകളിൽ സിനിമയെത്തും.

15 July 2022 10:42 AM GMT
ഫിൽമി റിപ്പോർട്ടർ

കിച്ച സുദീപിന്റെ പാൻ ഇന്ത്യൻ ചിത്രം വിക്രാന്ത് റോണ; കേരളത്തിൽ എത്തിക്കുന്നത് ദുൽഖർ
X

തെന്നിന്ത്യൻ താരം കിച്ച സുദീപ് നായക വേഷത്തിലെത്തുന്ന ചിത്രമാണ് 'വിക്രാന്ത് റോണ'. പൂർണമായും ത്രീഡിയിൽ ഒരുങ്ങുന്ന ചിത്രം കേരളത്തിൽ വിതരണം ചെയ്യുന്നത് നടൻ ദുൽഖർ സൽമാനാന്റെ വേഫേറർ ഫിലിംസാണ്. കേരളത്തിലെ മുൻ നിര വിതരണ കമ്പനികളിൽ ഒന്നായ വേഫേറർ 'വിക്രാന്ത് റോണ'യ്ക്കായി വമ്പൻ റിലീസാണ് പദ്ധതിയിട്ടിരിക്കുന്നത്.



ജൂലൈ 28ന് ലോകമെമ്പാടും 6000 സ്ക്രീനുകളിൽ സിനിമയെത്തും. അനൂപ് ഭണ്ടാരി സംവിധാനം ചെയ്യുന്ന 'വിക്രാന്ത് റോണ' ഒരു ഫാന്റസി ആക്ഷൻ ചിത്രമാണ്. ബോളിവുഡ് താരം ജാക്വലീൻ ഫെർണാൻഡസാണ് നായിക.

95 കോടി മുതൽമുടക്കിൽ ഒരുങ്ങുന്ന 'വിക്രാന്ത് റോണ' കന്നഡ ഇൻഡസ്ട്രയിലെ തന്നെ ഏറ്റവും വലിയ ബജറ്റ് ചിത്രങ്ങളിൽ ഒന്നാണ്. ശാലിനി ജാക്ക് മഞ്ജുവും അലങ്കാർ പാണ്ട്യനും ചേർന്നു ചിത്രം നിർമ്മിക്കുന്നു. സുദീപിൻ്റെ കിച്ച ക്രീയേഷൻസും നിർമ്മാണത്തിൽ പങ്കാളിയാണ്. വില്യം ഡേവിഡ് ആണ് ചായാഗ്രഹണം. ബി അജിനേഷ് ലോകനാഥ്‌ ആണ് സംഗീത സംവിധായകൻ.

story highlights: dulquer salmaan to distribute vikranth rona movie in kerala

Next Story