'സീതാ രാമം'; ദുൽഖറിന്റെ തെലുങ്ക് ചിത്രത്തിന്റെ പേര് പുറത്തുവിട്ടു
ലെഫ്റ്റനന്റ് റാം എന്ന കഥാപാത്രത്തെയാണ് ദുല്‍ഖര്‍ ചിത്രത്തില്‍ അവതരിപ്പിക്കുന്നത്.
10 April 2022 9:52 AM GMT
ഫിൽമി റിപ്പോർട്ടർ

ദുൽഖർ സൽമാന്റെ പുതിയ തെലുങ്ക് ചിത്രത്തിന്റെ പേര് പുറത്തുവിട്ടു. 'സീതാ രാമം' എന്നാണ് സിനിമയുടെ പേര്. ചിത്രത്തിന്റെ ഒരു ഗ്ലിംസിനൊപ്പമാണ് ടൈറ്റിൽ റിലീസ്. മൃണാൽ ഠാക്കൂറും രശ്മിക മന്ദാനയുമാണ് ചിത്രത്തിലെ നായികമാർ.
മഹാനടി നിര്‍മ്മിച്ച സ്വപ്ന മൂവീസും വൈജയന്തി ഫിലിംസും ചേര്‍ന്നാണ് ഈ ചിത്രം നിര്‍മ്മിക്കുന്നത്. ദുല്‍ഖറിന്റെ ആദ്യ തെലുങ്ക് ചിത്രമായിരുന്നു മഹാനടി. കാശ്മീരില്‍വെച്ച് ചിത്രത്തിന്റെ ഭൂരിഭാഗവും ചിത്രീകരണം പൂര്‍ത്തിയാക്കിയെന്ന് അണിയറപ്രവര്‍ത്തകര്‍ പറയുന്നു. ലെഫ്റ്റനന്റ് റാം എന്ന കഥാപാത്രത്തെയാണ് ദുല്‍ഖര്‍ ചിത്രത്തില്‍ അവതരിപ്പിക്കുന്നത്.
ഹാനു രാഘവപുഡിയാണ് ഈ ബിഗ് ബജറ്റ് ചിത്രത്തിന്റെ സംവിധായകൻ. തെലുങ്ക്, തമിഴ്, മലയാളം എന്നീ ഭാഷകളിലാണ് ചിത്രം റിലീസ് ചെയ്യുന്നത്. പി.എസ് വിനോദ് ആണ് ഛായാഗ്രഹണം. വിശാൽ ചന്ദ്രശേഖർ സംഗീതം നൽകുന്നു.വൈജയന്തി മൂവീസും, സ്വപ്ന സിനിമാസും ഒരുമിച്ചാണ് ചിത്രം നിർമ്മിക്കുന്നത്. 1960കളിൽ ജമ്മുകാശ്മീരിൽ നടന്ന ഒരു പ്രണയ കഥയാണ് ചിത്രം പറയുന്നത്. പി ആർ ഒ – ആതിര ദിൽജിത്ത്.
story highlights: dulquer salmaan telugu movie titled as sita ramam