'ആ ഇരുണ്ട നാളുകളിലേക്ക് തള്ളിയിടരുത്'; ദൃശ്യം2 തെലുങ്ക് റീമേക്ക് ടീസര്‍
ചിത്രം നവംബര്‍ 25ന് ആമസോണ്‍ പ്രൈമിലൂടെ പ്രേക്ഷകരിലേക്കെത്തും
12 Nov 2021 1:00 PM GMT
ഫിൽമി റിപ്പോർട്ടർ

ദൃശ്യം2ന്റെ തെലുങ്ക് റീമേക്ക് ടീസര്‍ പുറത്തിറങ്ങി. ജീത്തു ജോസഫ് തന്നെയാണ് തെലുങ്ക് പതിപ്പും സംവിധാനം ചെയ്യുന്നത്. വെങ്കിടേഷാണ് ചിത്രത്തില്‍ നായക കഥാപാത്രത്തെ അവതരിപ്പിക്കുന്നത്. ചിത്രം നവംബര്‍ 25ന് ആമസോണ്‍ പ്രൈമിലൂടെ പ്രേക്ഷകരിലേക്കെത്തും.
ജോര്‍ജുകുട്ടി എന്ന കഥാപാത്രത്തിന്റെ തെലുങ്ക് പതിപ്പിലെ പേര് രാംബാബു എന്നാണ്. റാണിയായി മീനയും അനുമോള്‍ ആയി എസ്തറും തന്നെയാണ് എത്തുന്നത്. കൃതിക ജയകുമാറാണ് അന്‍സിബ ചെയ്ത അഞ്ജുവിന്റെ കഥാപാത്രത്തെ അവതരിപ്പിക്കുന്നത്. സമ്പത്താണ് മുരളി ഗോപിയുടെ വേഷത്തില്‍ എത്തുന്നത്.
നാദിയ മൊയ്തു, നരേഷ്, പൂര്‍ണ, വിനയ് വര്‍മ്മ തുടങ്ങിയവരും ചിത്രത്തില്‍ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കും. ആശിര്‍വാദ് സിനിമാസിനൊപ്പം സുരേഷ് പ്രൊഡക്ഷന്‍സ് രാജ്കുമാര് തീയേറ്റേഴ്സ് എന്നിവര്‍ ചേര്‍ന്നാണ് ചിത്രത്തിന്റെ നിര്‍മ്മാണം നിര്‍വഹിക്കുന്നത്.