25 ദിവസം, നൂറ് കോടി നേടി 'ഡോക്ടര്‍
കോവിഡ് രണ്ടാം തരംഗത്തിന് ശേഷം തമിഴ് നാട്ടില്‍ തീയേറ്റര്‍ തുറന്നപ്പോള്‍ ഒക്ടോബര്‍ ഒന്‍പതിനാണ് സിനിമ പ്രേക്ഷകരിലേക്ക് എത്തിയത്
2 Nov 2021 4:55 PM GMT
ഫിൽമി റിപ്പോർട്ടർ

റിലീസ് ചെയ്ത് 25 ദിവസംകൊണ്ട് ബോക്സോഫീസില്‍ നിന്നും നൂറ് കോടി നേടി ശിവകാര്ത്തികേയന് ചിത്രം 'ഡോക്ടര്‍'. സിനിമയുടെ ആഗോള കലക്ഷന്‍ തുകയാണിത്. ഇതോടെ ശിവകാര്‍ത്തികേയന്റെ കരിയറിലെ ആദ്യ നൂറുകോടി ചിത്രമായി ഡോക്ടര്‍ മാറി. ആദ്യത്തെ ആഴ്ചയില്‍ തന്നെ എല്ലാത്തരം പ്രേക്ഷകരെയും പിടിച്ചിരുത്താന്‍ സാധിച്ചു എന്നതാണ് സിനിമയുടെ വിജയം.
കോവിഡ് രണ്ടാം തരംഗത്തിന് ശേഷം തമിഴ് നാട്ടില്‍ തീയേറ്റര്‍ തുറന്നപ്പോള്‍ ഒക്ടോബര്‍ ഒന്‍പതിനാണ് സിനിമ പ്രേക്ഷകരിലേക്ക് എത്തിയത്. ചിത്രത്തിന്റെ സംവിധാനം നിര്‍വഹിച്ചിരിക്കുന്നത് നെല്‍സണ്‍ ആണ്. കെജെആര്‍ സ്റ്റുഡിയോസും ശിവകാര്ത്തികേയന് പ്രൊഡക്ഷന്‍സും ചേര്‍ന്നാണ് സിനിമ നിര്‍മ്മിച്ചിരിക്കുന്നത്.
പ്രിയങ്ക അരുള്‍, വിനയ് മോഹന്‍, യോഗി ബാബു, ശ്രീജ രവി എന്നിവരാണ് ചിത്രത്തിലെ മറ്റ് കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്. ഒരു മുഴു നീള കോമഡി എന്റര്‍ടെയ്നറാണ് ഡോക്ടര്‍. 27 മുതല്‍ കേരളത്തില്‍ പ്രദര്‍ശനം ആരംഭിച്ച ചിത്രത്തിന് മികച്ച പ്രതികരണമാണ് ലഭിക്കുന്നത്.25 ദിവസം, നൂറ് കോടി നേടി 'ഡോക്ടര്‍