Top

'അത്യന്തം വേദനാജനകമാണ് വിവാഹമോചനം'; സാമന്ത

വിഘ്‌നേശ് ശിവന്‍ സംവിധാനം ചെയ്യുന്ന കാത്തു വാക്കുള രണ്ടു കാതല്‍ എന്ന ചിത്രത്തിലെ തന്റെ അനുഭവങ്ങളും താരം പങ്കുവെച്ചു

1 Dec 2021 2:04 AM GMT
ഫിൽമി റിപ്പോർട്ടർ

അത്യന്തം വേദനാജനകമാണ് വിവാഹമോചനം; സാമന്ത
X

വിവാഹ മോചനത്തെക്കുറിച്ചും സമൂഹമാധ്യമ അധിക്ഷേപങ്ങളെക്കുറിച്ചും തുറന്നു പറഞ്ഞ് തെന്നിന്ത്യന്‍ നടി സാമന്ത റൂത്ത് പ്രഭു. ആളുകള്‍ തങ്ങളുടെ നിരാശയെ കൂടുതല്‍ ചൂഷ്ണം ചെയ്യുന്നതായും താരം വ്യക്തമാക്കി. എല്ലെ ഇന്ത്യയ്ക്ക് നല്‍കിയ അഭിമുഖത്തിലായിരുന്നു താരത്തിന്റെ തുറന്നു പറച്ചില്‍.

ഭര്‍ത്താവ് നാഗ ചൈതന്യയുമായുളള വേര്‍പിരിയലിനുശേഷം മാസങ്ങള്‍കഴിഞ്ഞാണ് താരത്തിന്റെ പ്രതികരണം. തങ്ങളുടെ വേര്‍പിരിയലിനെക്കുറിച്ചുള്ള വാര്‍ത്തകള്‍ തുറന്നു പറഞ്ഞതിനുതൊട്ടുപിന്നാലെയാണ് ആളുകളുടെ വ്യക്തിപരമായ ആക്രമണമെന്നും സാമന്ത പറഞ്ഞു. മാത്രമല്ല വിവാഹമോചനം അത്യന്തം വേദനാജനകമായ പ്രക്രിയയാണെന്നും നടി കൂട്ടിച്ചേര്‍ത്തു.

വിഘ്‌നേശ് ശിവന്‍ സംവിധാനം ചെയ്യുന്ന 'കാത്തു വാക്കുള രണ്ടു കാതല്‍' എന്ന ചിത്രത്തിലെ തന്റെ അനുഭവങ്ങളും താരം പങ്കുവെച്ചു. രണ്ട് നായികമാരാണ് ചിത്രത്തില്‍ അഭിനയിക്കുന്നത്. സിനിമ വളരെ രസകരമാണെന്നും വിഘ്‌നേഷും നയന്‍താരയും എനിക്ക് നല്‍കിയ വാക്ക് പാലിച്ചുവെന്നും സമന്താ വ്യക്തമാക്കി. എന്റെ വേഷം നയന്‍താരയുടേതിന് തുല്യമാണ്, എല്ലാ സീനിലും ഞാന്‍ അവളോടൊപ്പമുണ്ട്. നയന്‍താരയുടെ പ്രതിശ്രുത വരനാണ് വിഘ്‌നേഷ് എന്നും താരം പറഞ്ഞു.

വിഘ്‌നേശ് ശിവന്‍ തന്നെയാണ് സിനിമയുടെ തിരക്കഥയും നിര്‍വഹിക്കുന്നത്. വിജയി സേതുപതി, നയന്‍താര, സാമന്ത എന്നിവരാണ് ചിത്രത്തില്‍ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്. വിഘ്‌നേശ് ശിവന്റെ നാലാമത്തെ ചിത്രമാണ് കാതുവാക്കുള രണ്ടു കാതല്‍. വിജയ് സേതുപതിക്കൊപ്പം രണ്ട് മുന്‍നിര നായികമാര്‍ എത്തുന്നു എന്നതും ചിത്രത്തിന്റെ പ്രത്യേകതയാണ്. ആദ്യമായാണ് സാമന്തയും, നയന്‍താരയും ഒരുമിച്ച് ഒരു ചിത്രത്തില്‍ അഭിനയിക്കുന്നത്


Next Story