Top

ഇനി ദിവസങ്ങൾ മാത്രം; കമൽഹാസന്റെ 'വിക്രമി'ന് സേവ് ദി ഡേറ്റുമായി ഹോട്ട്സ്റ്റാര്‍

വിക്രമിന്റെ ട്രെയിലര്‍ ലോഞ്ച് മെയ് 15നാണ്.

10 May 2022 11:37 AM GMT
ഫിൽമി റിപ്പോർട്ടർ

ഇനി ദിവസങ്ങൾ മാത്രം; കമൽഹാസന്റെ വിക്രമിന് സേവ് ദി ഡേറ്റുമായി ഹോട്ട്സ്റ്റാര്‍
X

കമൽഹാസനെ നായകനാക്കി ലോകേഷ് കനകരാജ് സംവിധാനം ചെയ്യുന്ന ചിത്രമാണ് 'വിക്രം'. സിനിമയുടെ ട്രെയ്‌ലറിനായി ആരാധകർ കാത്തിരിക്കുകയാണ്. ഇപ്പോഴിതാ ചിത്രത്തിന്റെ ട്രെയിലര്‍ ലോഞ്ചിന്റെ സേവ് ദ ഡേറ്റ് പുറത്തുവിട്ടിരിക്കുകയാണ് ഡിസ്‍നി പ്ലസ് ഹോട്‍സ്റ്റാര്‍.

വിക്രമിന്റെ ട്രെയിലര്‍ ലോഞ്ച് മെയ് 15നാണ്. ചിത്രത്തിന്റെ ഓഡിയോ, ട്രെയിലര്‍ ലോഞ്ച് ചെന്നൈ നെഹ്രു ഇൻഡോര്‍ സ്റ്റേഡിയത്തിലായിരിക്കും. സിനിമയിലെ ആദ്യ ഗാനം മെയ് 11ന് റിലീസ് ചെയ്യും. കമൽഹാസനാണ് ഗാനമാലപിക്കുന്നത്.കമൽ ഹാസൻ തന്നെയാണ് ഗാനത്തിന് വരികളും എഴുതിയിരിക്കുന്നത്. അനിരുദ്ധ് രവിചന്ദറാണ് സംഗീതം നൽകുന്നത്.

ഫഹദ് ഫാസിലും വിജയ് സേതുപതിയും സിനിമയിൽ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നുണ്ട്. ജൂണ്‍ മൂന്നിനാണ് വിക്രം പ്രദര്‍ശനത്തിന് എത്തുന്നത്. ചിത്രം മലയാളി സാന്നിധ്യം കൊണ്ട് ശ്രദ്ധേയമാണ്. കാളിദാസ് ജയറാം, ചെമ്പന്‍ വിനോദ് ജോസ്, നരേന്‍ എന്നിവരും ചിത്രത്തിലെ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നു. ലിജോ ജോസ് പെല്ലിശ്ശേരിയുടെ ജെല്ലിക്കെട്ടിലൂടെ ശ്രദ്ധേയനായ ഗിരീഷ് ഗംഗാധരനാണ് ഛായാഗ്രഹണം നിര്‍വഹിക്കുന്നത്.

നൂറ്റിപത്ത് ദിവസങ്ങളാണ് വിക്രം' ഷൂട്ട് പൂര്‍ത്തിയാകാൻ എടുത്തത് എന്ന് ലോകേഷ് കനകരാജ് അറിയിച്ചിരുന്നു. പ്രശസ്ത സ്റ്റണ്ട് കൊറിയോഗ്രാഫേഴ്‌സായ അന്‍പറിവാണ് ചിത്രത്തിനായി സംഘട്ടനങ്ങള്‍ ഒരുക്കുന്നത്. അനിരുദ്ധ് രവിചന്ദര്‍ ആണ് ചിത്രത്തിന് വേണ്ടി സംഗീതം ഒരുക്കുന്നത്. രാജ് കമല്‍ ഇന്റര്‍നാഷനലിന്റെ ബാനറില്‍ കമല്‍ ഹസനാണ് ചിത്രം നിര്‍മ്മിക്കുന്നത്.

story highlights: disney plus hotstar releases the trailer launch date of vikram movie

Next Story