Top

'ബിഗ് സ്‌ക്രീനില്‍ കമല്‍ സാറിന്റെ 360 ഡിഗ്രി ഫയറിങ്'; 'വിക്രം' ഗംഭീര കാഴ്ചയെന്ന് ശങ്കര്‍

8 Jun 2022 9:18 AM GMT
ഫിൽമി റിപ്പോർട്ടർ

ബിഗ് സ്‌ക്രീനില്‍ കമല്‍ സാറിന്റെ 360 ഡിഗ്രി ഫയറിങ്; വിക്രം ഗംഭീര കാഴ്ചയെന്ന് ശങ്കര്‍
X

കമല്‍ ഹാസന്‍ കേന്ദ്ര കഥാപാത്രമായ ചിത്രം 'വിക്ര'മിനെ പ്രശംസിച്ച് സംവിധായകന്‍ ശങ്കര്‍. കമല്‍ ഹാസന്റെ പ്രകടനം ഉള്‍പ്പെടെ സംവിധായകന്‍ ലോകേഷ് കനകരാജിനെയും സംഗീത സംവിധായകന്‍ അനിരുദ്ധ് രവിചന്ദ്രനെയും അന്‍പറിവിനെയും പ്രശംസിച്ചാണ് ശങ്കര്‍ എത്തിയത്. ട്വിറ്ററിലൂടെയായിരുന്നു അദ്ദേഹത്തിന്റെ പ്രതികരണം.

'വിക്രം.. കമല്‍ സാര്‍ ബിഗ് സ്‌ക്രീനില്‍ 360 ഡിഗ്രിയില്‍ ഫയര്‍ ചെയ്യുന്ന ഗംഭീര കാഴ്ചയായിരുന്നു. ഒരു യഥാര്‍ത്ഥ ലജന്റിനെപ്പോലെ. ലോകേഷ് കനകരാജിന്റെ അതിശയകരമായ ശ്രമവും സ്‌റ്റൈലും. അനിരുദ്ധ് രവി ചന്ദ്രന്‍ യഥാര്‍ത്ഥ റോക്ക് സ്റ്റാറാണ്. അന്‍പറിവ് മാസ്റ്റര്‍. ചിത്രത്തിന്റെ അഭിനേതാക്കള്‍ക്കും മറ്റ് അണയറപ്രവര്‍ത്തകര്‍ക്കും അഭിനന്ദനം'. ശങ്കര്‍ ട്വീറ്റ് ചെയ്തു. കമല്‍ ഹാസന്‍, അനിരുദ്ധ് രവിചന്ദ്രന്‍, അന്‍പറിവ് എന്നിവരെയും ടാഗ് ചെയ്തിട്ടുണ്ട്.

ജൂണ്‍ മൂന്നിനാണ് ചിത്രം തിയേറ്ററുകളില്‍ എത്തിയത്. മികച്ച പ്രതികരണങ്ങളോടെ ചിത്രം പ്രദര്‍ശനം തുടരുകയാണ്. 'വിക്രം' ഇതിനോടകം 200 ക്ലബ്ബില്‍ ഇടം നേടിക്കഴിഞ്ഞു. കമല്‍ ഹാസന്റെ ഗംഭീര പ്രകടനം എന്നാണ് പ്രേക്ഷകര്‍ അഭിപ്രായപ്പെടുന്നത്. ഫഹദ് ഫാസില്‍, വിജയ് സേതുപതി എന്നിവരുടെ പ്രകടനങ്ങള്‍ക്കും മികച്ച അഭിപ്രായം നേടുന്നുണ്ട്. ലോകേഷ് കനകരാജ് എന്ന സംവിധായകന്റെ മികവിന് എല്ലാ കോണുകളില്‍ നിന്നും മികച്ച പ്രതികരണം നേടുന്നത്.

ഫഹദിന് പുറമെ മറ്റ് മലയാളി താരങ്ങളും ചിത്രത്തിലുണ്ട്. കാളിദാസ് ജയറാം, നരേന്‍, ചെമ്പന്‍ വിനോദ് എന്നിവരാണ് വിക്രമിലെ മറ്റു മലയാളി താരങ്ങള്‍. ഒപ്പം അതിഥി വേഷത്തില്‍ സൂര്യയും എത്തുന്നു. രാജ്!കമല്‍ ഫിലിംസ് ഇന്റര്‍നാഷണലിന്റെ ബാനറില്‍ കമല്‍ഹാസന്‍ തന്നെയാണ് ചിത്രം നിര്‍മ്മിച്ചിരിക്കുന്നത്. ലോകേഷ് കനകരാജ് തന്നെയാണ് ചിത്രത്തിന്റെ തിരക്കഥ ഒരുക്കിയിരിക്കുന്നത്. എഡിറ്റിംഗ് ഫിലോമിന്‍ രാജ്. സംഘട്ടന സംവിധാനം അന്‍പറിവ്. നൃത്ത സംവിധാനം ദിനേശ്.

Story Highlights;Director Shankar praises Vikram movie

Next Story