ആക്ഷന് പഞ്ഞമില്ലാതെ 'ആർസി15'; ആക്ഷൻ പാക്ക്ഡ് ക്ലൈമാക്സ് ഒരുക്കാൻ ശങ്കർ
രണ്ടാം ഷെഡ്യൂൾ പൂർത്തിയായ സാഹചര്യത്തിലാണ് പുതിയ അപ്ഡേറ്റ്.
2 July 2022 10:43 AM GMT
ഫിൽമി റിപ്പോർട്ടർ

'ആർസി15' എന്ന് താത്കാലികമായി പേരിട്ടിരിക്കുന്ന രാം ചരണിൻ്റെ വരാനിരിക്കുന്ന ചിത്രത്തിന് ആക്ഷൻ പാക്ഡ് ക്ലൈമാക്സ് ഒരുക്കാൻ സംവിധായകൻ ശങ്കർ. ചിക്ത്രത്തിൻ്റെ രണ്ടാം ഷെഡ്യൂൾ പൂർത്തിയായ സാഹചര്യത്തിലാണ് പുതിയ അപ്ഡേറ്റ്.
ഇരുപത് മിനിറ്റോളം നീണ്ടുനിൽക്കുന്ന ആക്ഷൻ സീക്വൻസ് ആണ് ക്ലൈമാക്സായി ഷൂട്ട് ചെയ്യാൻ ഒരുങ്ങുന്നത് എന്നാണ് റിപ്പോർട്ടുകൾ. ഈ ആക്ഷൻ സീക്വൻസിന് മാത്രമായി ഇരുപത് കോടിയാണ് ബഡ്ജറ്റ് കണക്കാക്കുന്നത്. രാം ചരണിൻ്റെ ആക്ഷൻ പാക്ഡ് പെർഫോമൻസിനൊപ്പം സ്ഫോഡന രംഗങ്ങളും ഈ സീക്വൻസിൻ്റെ ഹൈലൈറ്റ് ആകും. ഇതുവരെ കാണാത്ത തരം ആക്ഷൻ സീക്വൻസ് ചിത്രത്തിൽ കാണാൻ സാധിക്കും എന്ന പ്രതീക്ഷയിലാണ് ആരാധകർ.
ബോളിവുഡ് നടി കിയാര അദ്വാനിയാണ് ചിത്രത്തിൽ നായിക കഥാപാത്രത്തെ അവതരിപ്പിക്കുന്നത്. നവീൻ ചന്ദ്ര, പ്രിയദർശിനി എന്നിവർക്കൊപ്പം മലയാളി താരം ജയറാം, തമിഴ് നടൻ എസ് ജെ സൂര്യ എന്നിവരും പ്രധാന കഥാപാത്രങ്ങളാണ്.
ചിത്രത്തിൻ്റെ രണ്ടാം ഷെഡ്യുൾ ആന്ധ്രാപ്രദേശിലെ ഗോദാവരി വൃഷ്ടിപർദേശത്ത് ചിത്രീകരണം പൂർത്തിയായത് ഈയിടെ ആണ്. ചില നിർണ്ണായക ഫ്ലാഷ് ബാക്ക് രംഗങ്ങളുടെ ചിത്രീകരണങ്ങൾ ആയിരുന്നു രണ്ടാം ഷെഡ്യൂളിൽ പ്രധാനം. കൂടാതെ വിശാഖപട്ടണത്തെ ഒരു ബീച്ചിലും ചില രംഗങ്ങൾ ചിത്രീകരിച്ചു.
Story highlights: Director Shankar Plans Action Packed Climax Scene For Ram Charan's RC15