Top

'ദളപതി67' ലോകേഷ് സിനിമാറ്റിക് യൂണിവേഴ്‌സിന്റെ ഭാഗമോ?; മറുപടിയുമായി സംവിധായകന്‍

4 July 2022 2:58 AM GMT
ഫിൽമി റിപ്പോർട്ടർ

ദളപതി67 ലോകേഷ് സിനിമാറ്റിക് യൂണിവേഴ്‌സിന്റെ ഭാഗമോ?; മറുപടിയുമായി സംവിധായകന്‍
X

ചുരുക്കം സിനിമകള്‍ കൊണ്ട് തന്നെ തെന്നിന്ത്യയിലെ മികച്ച സംവിധായകരുടെ ലിസ്റ്റില്‍ ഇടം നേടിയ വ്യക്തിയാണ് ലോകേഷ് കനകരാജ്. 'വിക്രമി'ലൂടെ അദ്ദേഹം ഒരു സിനിമ ക്രോസ്സ് ഓവറിന് തുടക്കം കുറിച്ചിരിക്കുകയാണ്. 'കൈതി'യില്‍ തുടങ്ങി 'വിക്രമി'ലൂടെ, 'കൈതി 2', 'വിക്രം 3' എന്നീ സിനിമകളിലേക്ക് നയിക്കുന്ന ക്രോസ്സ് ഓവറിന് 'ലോകേഷ് സിനിമാറ്റിക് യൂണിവേഴ്‌സ്' അഥവാ 'എല്‍സിയു' എന്നാണ് പേരിട്ടിരിക്കുന്നത്. ലോകേഷിന്റെ പുതിയ ചിത്രമായ 'ദളപതി67' എല്‍സിയുവിന്റെ ഭാഗമാകുമോയെന്നാണ് ഇപ്പോള്‍ സാമൂഹിക മാധ്യമങ്ങളില്‍ സജീവമാകുന്ന ചര്‍ച്ച.



ലോകേഷ് നല്‍കിയ ഒരു അഭിമുഖത്തിന്റെ ഭാഗമായ വീഡിയോയാണ് സാമൂഹിക മാധ്യമങ്ങളില്‍ പ്രചരിക്കുന്നത്. 'ദളപതി67' എല്‍സിയുവിന്റെ ഭാഗമാകുമോയെന്ന അവതാകന്റെ ചോദ്യത്തിന് സിനിമ പ്രഖ്യാപിച്ച ശേഷം പറയാമെന്നും കാത്തിരിക്കാനുമായിരുന്നു ലോകേഷിന്റെ മറുപടി. ഈ വീഡിയോ സോഷ്യല്‍ മീഡിയ ഏറ്റെടുത്തുകഴിഞ്ഞു. അനൗണ്‍സ്‌മെന്റിനായി കാത്തിരിക്കുന്നുവെന്നാണ് ആരാധകര്‍ പറയുന്നത്.


വിക്രമിന്റെ അതേ അണിയറപ്രവര്‍ത്തകരെ തന്നെയാണ് ദളപതി67 നായും ലോകേഷ് സമീപിച്ചിരിക്കുന്നത് എന്നാണ് പുറത്തുവരുന്ന വിവരങ്ങള്‍. ഇതും ചര്‍ച്ചകള്‍ക്ക് ആക്കം കൂട്ടുന്നുണ്ട്. വിജയ്‌യുടെ 67ാമത് ചിത്രമായി ഒരുങ്ങുന്ന ദളപതി67ന്റെ ചിത്രീകരണം ഒക്ടോബറില്‍ ആരംഭിക്കും. പ്രീപ്രൊഡക്ഷന്‍ വര്‍ക്കുകളിലാണ് അണിയറപ്രവര്‍ത്തകര്‍.


'ലോകേഷ് സിനിമാറ്റിക് യൂണിവേഴ്‌സ്' എന്ന പേര് താന്‍ വെച്ചതല്ലെന്നും സോഷ്യല്‍ മീഡിയയില്‍ കണ്ടതാണെന്നും എല്‍ഡസിയുവിനെക്കുറിച്ച് ലോകേഷ് പറഞ്ഞിരുന്നു. ചിത്രങ്ങളുടെ ക്രോസ്സ് ഓവര്‍ എന്ന ആശയം കുറച്ച് നാളായി മനസ്സില്‍ ഉണ്ടായിരുന്നുതായും ലോകേഷ് വ്യക്തമാക്കിയിരുന്നു. കൈതിയുടെ രണ്ടാം ഭാഗവും വിക്രമിന്റെ മൂന്നാം ഭാഗവും അണിയറയില്‍ ഒരുങ്ങുകയാണ്. ആദ്യ ഭാഗങ്ങളേക്കാള്‍ വലിയ ക്യാന്‍വാസില്‍ ആവും സിനിമയൊരുങ്ങുന്നതെന്ന സൂചനകള്‍ അണിയറപ്രവര്‍ത്തകര്‍ നേരത്തെ നല്‍കിയിരുന്നു.

Story Highlights; director replys to thalapathy67 Part of Lokesh Cinematic Universe

Next Story