Top

ജാൻ എ മന്നിന് ശേഷം ചിദംബരം; 'മഞ്ഞുമ്മൽ ബോയ്സ്' വരുന്നു

ഷുട്ടിംഗ് കൊച്ചിയിൽ ഇന്ന് ആരംഭിക്കും

26 Jan 2023 4:31 AM GMT
ഫിൽമി റിപ്പോർട്ടർ

ജാൻ എ മന്നിന് ശേഷം ചിദംബരം; മഞ്ഞുമ്മൽ ബോയ്സ് വരുന്നു
X

'ജാൻ-എ-മൻ' എന്ന വിജയ ചിത്രത്തിന് ശേഷം ചിദംബരം സംവിധാനം ചെയ്യുന്ന 'മഞ്ഞുമ്മൽ ബോയ്സിന്റെ' ഫസ്റ്റ് ലുക്ക് പോസ്റ്റർ എത്തി. സൗബിൻ ഷാഹിർ ശ്രീനാഥ് ഭാസി എന്നിവരാണ് പ്രധാന വേഷങ്ങളിൽ. 'പറവ', 'കുമ്പളങ്ങി നൈറ്റ്സ്', 'ഭീഷ്മ പർവ്വം' എന്നീ സിനിമകൾക്ക് ശേഷം ശ്രീനാഥും സൗബിനും ഒന്നിക്കുന്ന ചിത്രം കൂടിയാണിത്.

പറവ ഫിലിംസിന്റെ ബാനറിൽ ആണ് ചിത്രം ഒരുങ്ങുന്നത്. ഛായാഗ്രഹണം ഷൈജു ഖാലിദ് ആണ്. അജയൻ ചാലിശ്ശേരിയാണ് കലാസംവിധാനം. ബേസിൽ ജോസഫ് പ്രധാന വേഷത്തിലെത്തി ബാലു വർഗീസ്, ലാൽ, അർജുൻ അശോകൻ, ഗണപതി എന്നിവർ അഭിനയിച്ച 'ജാൻ എ മൻ' കുടുംബ പ്രേക്ഷകർക്കിടയിൽ സ്ഥാനമുറപ്പിച്ചതാണ്.

ബാലു വർഗീസും ഗണപതിയും പുതിയ ചിത്രത്തിലും ഉണ്ട്. ലാൽ ജൂനിയർ, ദീപക് പറമ്പിൽ, അഭിറാം രാധാകൃഷ്ണൻ, അരുൺ കുര്യൻ, ഖാലിദ് റഹ്മാൻ തുടങ്ങിയവരാണ് മറ്റ് അഭിനേതാക്കൾ. ഷുട്ടിംഗ് കൊച്ചിയിൽ ഇന്ന് ആരംഭിക്കും.

Story Highlights: Director Chidambarams Manjummal Boys starts rolling today

Next Story