സംവിധായകൻ ബാല വിവാഹമോചിതനായി
നാല് വർഷത്തോളമായി വേര്‍പിരിഞ്ഞുകഴിയുകയായിരുന്നു.
8 March 2022 9:49 AM GMT
ഫിൽമി റിപ്പോർട്ടർ

തമിഴ് സംവിധായകൻ ബാലയും മുത്തുമലരും വിവാഹമോചിതരായി. മാര്‍ച്ച് അഞ്ചിന് കുടുംബ കോടതിയില്‍ വെച്ച് ഇരുവരും വിവാഹമോചനം നേടി. നാല് വർഷത്തോളമായി വേര്‍പിരിഞ്ഞുകഴിയുകയായിരുന്നു. 2004 ജൂലൈ അഞ്ചിന് മധുരയില്‍ വച്ചാണ് വിവാഹിതരായത്. പ്രാര്‍ഥന എന്ന മകളുണ്ട്.
1999ൽ വിക്രമിനെ നായകനായ 'സേതു'വിലൂടെയാണ് ബാല സംവിധാന രംഗത്തേക്ക് എത്തുന്നത്. തുടർന്ന് 'നന്ദ', 'പിതാമഹൻ' 'നാൻ കടവുൾ' തുടങ്ങിയ സിനിമകൾ ചെയ്തു.
മികച്ച സംവിധായകനുള്ള ദേശീയ പുരസ്കാരം ഉൾപ്പടെ നിരവധി പുരസ്കാരങ്ങൾ നേടിയിട്ടുണ്ട്. സൂര്യയുമായുള്ള അടുത്ത ചിത്രത്തിന്റെ തയ്യാറെടുപ്പിലാണ് ബാല.
story highlights: director bala get divorced
Next Story