Top

തെലുങ്കിൽ പെഡ്രോ സംവിധായകനൊപ്പം ദിലീഷ് പോത്തൻ; റിഷബ് ഷെട്ടി ഫിലിംസ് നിർമ്മിക്കും

'വാഘച്ചിപാനി' എന്നാണ് ചിത്രത്തിന്റെ പേര്

24 Jan 2023 12:58 PM GMT
ഫിൽമി റിപ്പോർട്ടർ

തെലുങ്കിൽ പെഡ്രോ സംവിധായകനൊപ്പം ദിലീഷ് പോത്തൻ; റിഷബ് ഷെട്ടി ഫിലിംസ് നിർമ്മിക്കും
X

തെലുങ്ക് ചിത്രത്തിൽ അഭിനയിക്കാൻ നടൻ ദിലീഷ് പോത്തൻ. റിഷബ് ഷെട്ടി ഫിലിംസ് ഒരുക്കുന്ന ചിത്രത്തിൽ നടൻ സഹകരിക്കുന്ന വിവരം പ്രൊഡക്ഷൻ ഹൗസ് തന്നെയാണ് സമൂഹ മാധ്യമങ്ങളിലൂടെ അറിയിച്ചത്. ദിലീഷ് പോത്തനും പോസ്റ്റ് പങ്കുവച്ചിട്ടുണ്ട്.

നിരവധി പുരസ്കാരങ്ങൾ നേടിയ 'പെഡ്രോ'യുടെ സംവിധായകൻ നടേഷ് ഹെഗ്ഡെയ്ക്കൊപ്പമാണ് ദിലീഷ് പ്രവർത്തിക്കുക. 'വാഘച്ചിപാനി' എന്നാണ് ചിത്രത്തിന്റെ പേര്. പശ്ചിമഘട്ട മേഖലയിലെ വാഘച്ചിപാനി എന്ന ഗ്രാമത്തിന്റെ പേരിലുള്ളതാണ് ചിത്രം. അമരേഷ് നുഗഡോണിയുടെ കൃതികളിൽ നിന്ന് പ്രചോദനം ഉൾക്കൊണ്ടുള്ള ചിത്രത്തിന്റെ തിരക്കഥ നടേഷിന്റേത് തന്നെയാണ്.

പെഡ്രോയുടെ ഭാഗമായിരുന്ന രാജ് ബി ഷെട്ടിയും ഗോപാൽ ഹെഗ്ഡെയും ചിത്രത്തിലുണ്ട്. നടേഷിന്റെ അച്ഛൻ ആണ് ഗോപാൽ. റിഷബ് ആദ്യം ചിത്രത്തിലുണ്ടാകുമെന്ന് അറിയിച്ചിരുന്നെങ്കിലും 'കാന്താര'യുടെ സീക്വൽ ഒരുക്കുന്ന തിരക്കുകളിൽ പ്രൊജക്റ്റിൽ നിന്ന് പിന്മാറിയിട്ടുണ്ട്.

'കാപ്പ'യാണ് മലയാളത്തിൽ ദിലീഷ് പോത്തൻ അഭിനയിച്ച അവസാന ചിത്രം. ഭാവന സ്റ്റുഡിയോസ് നിർമ്മിക്കുന്ന 'തങ്കം' ജനുവരി 26ന് തിയേറ്ററുകളിൽ എത്തും.

Story Highlights: Dileesh Pothan to act in Vaghachipani by Natesh Hegde and Rishab Shetty films

Next Story