Top

കമല്‍ ഹാസനോട് കടുത്ത ആരാധന; 'വിക്ര'മിന്റെ 60 ടിക്കറ്റുകള്‍ വാങ്ങി മാലയാക്കി ആരാധകന്‍

ചിത്രം ജൂണ്‍ മൂന്നിന് തിയേറ്ററുകളില്‍ എത്തും

1 Jun 2022 12:21 PM GMT
ഫിൽമി റിപ്പോർട്ടർ

കമല്‍ ഹാസനോട് കടുത്ത ആരാധന; വിക്രമിന്റെ 60 ടിക്കറ്റുകള്‍ വാങ്ങി മാലയാക്കി ആരാധകന്‍
X

താരങ്ങളോടുള്ള ആരാധനയില്‍ പലതും ചെയ്യാന്‍ തയ്യാറാകുന്ന ആരാധകരുണ്ട്. ഇപ്പോള്‍ സാമൂഹിക മാധ്യമങ്ങളില്‍ വൈറലാകുന്നത് അത്തരത്തിലൊരു ആരാധകന്റെ ചിത്രമാണ്. കമല്‍ഹാസനോടുള്ള കടുത്ത ആരാധനയില്‍ താരത്തിന്റെ പുതിയ ചിത്രമായ വിക്ര'മിന്റെ 60 ടിക്കറ്റുകളാണ് ഇയാള്‍ സ്വന്തമാക്കിയിരിക്കുന്നത്.

സ്വന്തമാക്കിയ ടിക്കറ്റുകള്‍ അത്രയും മാല കോര്‍ത്ത് കട്ടിലില്‍ കിടക്കുന്ന ആരാധകന്റെ ചിത്രം ഇതിനോടകം വൈറലായി കഴിഞ്ഞു. ഹൈദരാബാദിലെ പ്രസാദ് ഐമാക്‌സിലെ ആദ്യ ദിന ഷോയുടെ 60 ടിക്കറ്റുകള്‍ സ്വന്തമാക്കിയിരിക്കുന്നത് ചന്ദ്ര എന്നയാളാണ്. 'ബ്ലാക്കില്‍ വില്‍ക്കാനാണോ ഇത്രയധികം ടിക്കറ്റുകള്‍', ഒരു ടിക്കറ്റ് തന്ന് സഹായിക്കുമോ' തുടങ്ങിയ കമന്റുകളും ചിത്രത്തിന് താഴെ ഉയരുന്നുണ്ട്.

വന്‍ താരനിര ഒന്നിക്കുന്ന ആക്ഷന്‍ ത്രില്ലര്‍ ചിത്രമാണ് വിക്രം. ചിത്രം ജൂണ്‍ മൂന്നിന് തിയേറ്ററുകളില്‍ എത്തും. വിജയ് സേതുപതി ഫഹദ് ഫാസില്‍ എന്നിവര്‍ പ്രധാന വേഷത്തിലൂടെ എത്തുന്നുണ്ട്. സൂര്യ ചിത്രത്തിലെ മറ്റൊരു നിര്‍ണായക അതിഥി വേഷത്തില്‍ പ്രത്യക്ഷപ്പെടുകയും ചെയ്യും. കൂടാതെ ചെമ്പന്‍ വിനോദ്, കാളിദാസ് ജയറാം, നരേന്‍, സന്താന ഭാരതി, സ്വാദിഷ്ട കൃഷ്ണന്‍, വിജെ മൈന, ശിവാനി തുടങ്ങിയവരും അണിനിരക്കുന്നു.

ലോകേഷ് കനകരാജ് സംവിധാനം ചെയ്യുന്ന ചിത്രത്തിന്റെ നിര്‍മ്മാണം രാജ്കമല്‍ ഫിലിംസ് ഇന്റര്‍നാഷനലിന്റെ ബാനറില്‍ കമല്‍ഹാസനും ആര്‍. മഹേന്ദ്രനും ചേര്‍ന്നാണ്. പ്രീറിലീസ് ഹൈപ്പ് നേടിക്കൊണ്ടിരിക്കുന്ന ചിത്രത്തിന്റെ ഒടിടി റൈറ്റ്‌സ് സ്വന്തമാക്കിയിരിക്കുന്നത് ഡിസ്‌നി പ്ലസ് ഹോട്ട്സ്റ്റാര്‍ ആണ്. ചിത്രത്തിന്റെ അഞ്ച് ഭാഷകളിലെയും ഒടിടി, സാറ്റ്‌ലൈറ്റ് അവകാശം ഡിസ്‌നിക്കാണ്.

Story Highlights; die hard kamal haasan fan buys 60 tickets of vikram

Next Story