തലയും ദളപതിയും ഒന്നിക്കുന്നു; വിജയ് ചിത്രവുമായി ധോണി
വിജയ്യുടെ 68-ാമത്തെ ചിത്രമായിരിക്കും ധോണി നിര്‍മിക്കുക
21 Jun 2022 4:10 PM GMT
ഫിൽമി റിപ്പോർട്ടർ

ഇന്ത്യൻ ക്രിക്കറ്റ് ടീമിന്റെ മുൻ ക്യാപ്റ്റൻ ധോണി കോളിവുഡിൽ ചുവടുറപ്പിക്കാൻ ഒരുങ്ങുന്നതായി റിപ്പോർട്ടുകൾ. വിജയ് ചിത്രം നിർമ്മിച്ചുകൊണ്ട് താരം തമിഴ് സിനിമയിലേക്ക് എത്തുന്നത്. ന്യൂസ് 18 ആണ് ഇക്കാര്യം റിപ്പോർട്ട് ചെയ്തത്.
വിജയ്യുടെ 68-ാമത്തെ ചിത്രമായിരിക്കും ധോണി നിര്‍മിക്കുക എന്നാണ് റിപ്പോര്‍ട്ട്. ധോണി എന്റര്‍ടെയ്ന്‍മെന്റ്സ് എന്ന പ്രൊഡക്ഷന്‍ കമ്പനിക്ക് കീഴില്‍ നിര്‍മിക്കുന്ന ചിത്രത്തിൽ ധോണി അതിഥി വേഷത്തിൽ എത്തുമെന്നും റിപ്പോർട്ടുകളുണ്ട്. സിനിമയുമായി ബന്ധപ്പെട്ട ഔദ്യോഗിക വിശദീകരണങ്ങള്‍ പുറത്തുവന്നിട്ടില്ല.
നേരത്തെ ധോണി എന്റര്ടെയ്ന്മെന്റ്സിന്റെ വാനറിൽ ഒരുങ്ങുനാണ് ചിത്രത്തിൽ നയൻതാര കേന്ദ്ര കഥാപാത്രമാകും എന്ന തരത്തിൽ അഭ്യൂഹങ്ങൾ ഉണ്ടായിരുന്നു. എന്നാൽ ധോണി തന്നെ ഇത് നിരസിച്ചിരുന്നു.
അതേസമയം വിജയ് നായകനാകുന്ന പുതിയ ചിത്രത്തിന്റെ ടൈറ്റിൽ ഇന്ന് പുറത്തുവിട്ടു. 'വാരിസു' എന്ന് പേരിട്ടിരിക്കുന്ന ചിത്രം വംശി പൈടിപ്പള്ളിആണ് സംവിധാനം ചെയ്യുന്നത്. രശ്മിക മന്ദാന ആണ് നായിക. വെങ്കടേശ്വര ക്രിയേഷന്‍സിന്റെ ബാനറില്‍ രാജുവും ഷിരിഷും ചേര്‍ന്നാണ് നിര്‍മിക്കുന്നത്.
story highlights: dhoni to produce vijay movie