Top

ധനുഷിന്റെ പുതിയ ചിത്രം 'ക്യാപ്റ്റൻ മില്ലർ'; ഒപ്പം പ്രിയങ്ക മോഹനും

'ദി ഗ്രേ മാൻ' എന്ന ഹോളിവുഡ് സിനിമയാണ് ധനുഷിന്റേതായി റിലീസിന് ഒരുങ്ങുന്നത്.

26 May 2022 11:17 AM GMT
ഫിൽമി റിപ്പോർട്ടർ

ധനുഷിന്റെ പുതിയ ചിത്രം ക്യാപ്റ്റൻ മില്ലർ; ഒപ്പം പ്രിയങ്ക മോഹനും
X

തെന്നിന്ത്യൻ സിനിമയിൽ തുടങ്ങി ഹോളിവുഡിൽ വരെ തന്റേതായ സാന്നിധ്യം അറിയിച്ച നടനാണ് ധനുഷ്. ഇപ്പോഴിതാ നടൻ അരുൺ മാതേശ്വരനുമായി ഒന്നിക്കുന്നു എന്ന വാർത്തയാണ് വരുന്നത്. 'ക്യാപ്റ്റൻ മില്ലർ' എന്നാണ് സിനിമയ്ക്ക് പേരിട്ടിരിക്കുന്നത്.

'സാനി കൈദത്തി'ന് ശേഷം അരുൺ മാതേശ്വരൻ സംവിധാനം ചെയ്യുന്ന ചിത്രത്തിൽ പ്രിയങ്ക മോഹൻ നായിക കഥാപാത്രത്തെ അവതരിപ്പിക്കും. ശിവകാർത്തികേയൻ നായകനായ 'ഡോൺ' ആണ് പ്രിയങ്കയുടേതായി ഒടുവിൽ പുറത്തിറങ്ങിയ ചിത്രം.

1930കളുടെ പശ്ചാത്തലത്തിൽ ആക്ഷൻ ചിത്രമായിരിക്കും 'ക്യാപ്റ്റൻ മില്ലർ'. സിനിമ പാൻ ഇന്ത്യൻ ലെവലിൽ ആയിരിക്കും ചിത്രീകരിക്കുക എന്ന് സംവിധായകൻ മുൻപ് ഒരു അഭിമുഖത്തിൽ പറഞ്ഞിരുന്നു.

നിലവിൽ 'ദി ഗ്രേ മാൻ' എന്ന ഹോളിവുഡ് സിനിമയാണ് ധനുഷിന്റേതായി റിലീസിന് ഒരുങ്ങുന്നത്. മാര്‍ക്ക് ഗ്രീനിയുടെ നോവലിനെ ആസ്പദമാക്കിയാണ് ദി ഗ്രേ മാന്‍ ഒരുങ്ങുന്നത്. ക്രിസ് ഇവാന്‍സും റയാന്‍ ഗോസ്ലിങ്ങും പ്രധാന വേഷം ചെയ്യുന്നുണ്ട്. ചിത്രം ഈ വർഷം ജൂലൈ 22ന് നെറ്റ്ഫ്ലിക്സിലൂടെ റിലീസ് ചെയ്യും.

story highlights: dhanush to pair up with priyanka mohan in cpatain miller movie

Next Story