കർണ്ണന് ശേഷം വീണ്ടും; മാരി സെൽവരാജിന്റെ ധനുഷ് ചിത്രം ഉണ്ടാകുമെന്ന് റിപ്പോർട്ട്
ധ്രുവ് വിക്രമിനൊപ്പമുള്ള ചിത്രം പൂർത്തിയാക്കിയ ശേഷം മാത്രമായിരിക്കും ധനുഷ് ചിത്രത്തിന്റെ ജോലികൾ ആരംഭിക്കുകയുള്ളു
18 March 2023 2:00 PM GMT
ഫിൽമി റിപ്പോർട്ടർ

'കർണ്ണൻ' എന്ന സൂപ്പർഹിറ്റ് ചിത്രത്തിന് ശേഷം മാരി സെൽവരാജ് ധനുഷിനെ നായകനാക്കി ചിത്രം ഒരുക്കുമെന്ന് റിപ്പോർട്ട്. നടന്റെ സ്വന്തം പ്രൊഡക്ഷൻ കമ്പനി ആയിരിക്കും ചിത്രം നിർമ്മിക്കുന്നത് എന്നും റിപ്പോർട്ടുകൾ. 2018ലാണ് ധനുഷിന്റെ പ്രൊഡക്ഷൻ ഹൗസ് ഒരു ചിത്രം നിർമ്മിച്ചത്.
ധ്രുവ് വിക്രമിനൊപ്പമുള്ള ചിത്രം പൂർത്തിയാക്കിയ ശേഷം മാത്രമായിരിക്കും ധനുഷ് ചിത്രത്തിന്റെ ജോലികൾ ആരംഭിക്കുകയുള്ളു. നിലവിൽ മാരി ഇപ്പോൾ 'മാമനന്റെ' പോസ്റ്റ് പ്രൊഡക്ഷൻ ജോലികളിൽ ഏർപ്പെട്ടിരിക്കുകയാണ്. ഉദയനിധി സ്റ്റാലിൻ, കീർത്തി സുരേഷ്, ഫഹദ് ഫാസിൽ, വടിവേലു എന്നിവരാണ് ചിത്രത്തിലെ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്. എ ആർ റഹ്മാനാണ് ചിത്രത്തിന് സംഗീതം നൽകിയിരിക്കുന്നത്.
അതേസമയം, ക്യാപ്റ്റൻ മില്ലറിന് ശേഷം ധനുഷ് സംവിധായകൻ ശേഖർ കമ്മുലയ്‌ക്കൊപ്പം ത്രിഭാഷാ ചിത്രത്തിനായി പ്രവർത്തിക്കും. ധനുഷ് സംവിധാനം ചെയ്യുന്ന തന്റെ 50-ാമത്തെ ചിത്രവും പ്രഖ്യാപിച്ചിരുന്നു. 'ഡി 50' എന്ന് താൽക്കാലികമായി പേരിട്ടിരിക്കുന്ന ചിത്രത്തിൽ എസ്‌ജെ സൂര്യ, വിഷ്ണു വിശാൽ, ധനുഷ്, കാളിദാസ് ജയറാം, ദുഷാര വിജയൻ എന്നിവർ അഭിനയിക്കും എന്നും അഭ്യൂഹങ്ങൾ. ചിത്രത്തിന് 'രായൻ' എന്നാണ് പേരിട്ടിരിക്കുന്നതെന്നും ചിത്രത്തിന്റെ കഥ ഒരു ഗ്യാങ്സ്റ്റർ ഡ്രാമയാണെന്നും പറയപ്പെടുന്നു.
STORY HIGHLIGHTS: Dhanush to collaborate with Mari Selvaraj again