Top

'ഇത്രയും ദൂരമെത്താൻ കഴിയുമെന്ന് സ്വപ്നം പോലും കണ്ടിരുന്നില്ല'; സിനിമയിലെ രണ്ട് പതിറ്റാണ്ടുകളെക്കുറിച്ച് ധനുഷ്

ആരാധകർ എനിക്ക് നൽകുന്ന സ്നേഹത്തിനും പിന്തുണയ്ക്കും എത്ര നന്ദി പറഞ്ഞാലും മതിയാകില്ല. നിങ്ങളാണ് എന്റെ കരുത്ത്.

11 May 2022 5:52 AM GMT
ഫിൽമി റിപ്പോർട്ടർ

ഇത്രയും ദൂരമെത്താൻ കഴിയുമെന്ന് സ്വപ്നം പോലും കണ്ടിരുന്നില്ല; സിനിമയിലെ രണ്ട് പതിറ്റാണ്ടുകളെക്കുറിച്ച് ധനുഷ്
X

അഭിനയമികവ് കൊണ്ടും വ്യത്യസ്തമായ കഥാപാത്രങ്ങൾ കൊണ്ടും തെന്നിന്ത്യൻ സിനിമയിൽ തന്റേതായ സ്ഥാനം നേടിയ നടനാണ് ധനുഷ്. 2002ൽ പിതാവ് കസ്തുരി രാജയുടെ സംവിധാനത്തിൽ പുറത്തിറങ്ങിയ 'തുള്ളുവതോ ഇളമൈയി'ലൂടെയാണ് നടൻ അഭിനയത്തിലേക്ക് എത്തുന്നത്. അഭിനയ ജീവിതത്തിൽ ഇരുപത് വർഷങ്ങൾ പിന്നിടുന്ന വേളയിൽ മനോഹരമായ കുറിപ്പുമായി എത്തിയിരിക്കുകയാണ് നടൻ.

താൻ ഒരിക്കലും ഇത്രയും ദൂരം സഞ്ചരിക്കുമെന്ന് വിശ്വസിച്ചിരുന്നില്ല. ഈ യാത്രയിൽ ആരാധകരുടെ അകമഴിഞ്ഞ പിന്തുണ എന്നും ഉണ്ടായിരുന്നു എന്ന് ധനുഷ് പറയുന്നു. ആരാധകർക്കും, തന്റെ മാതാപിതാക്കൾക്കും സഹോദരൻ സെൽവരാഘവനും ഒപ്പം പ്രവർത്തിച്ച മറ്റ് സഹപ്രവർത്തകർക്കും എല്ലാ സിനിമാപ്രേമികൾക്കും നടൻ നന്ദി അറിയിച്ചു.

ധനുഷിന്റെ വാക്കുകൾ:

രണ്ട് പതിറ്റാണ്ടുകളായി എന്റെ സിനിമാ യാത്ര തുടങ്ങിയിട്ട് എന്നത് എനിക്ക് വിശ്വസിക്കാൻ കഴിയുന്നില്ല. കാലം കടന്നു പോകും. തുള്ളുവതോ ഇളമൈയിൽ തുടങ്ങുമ്പോൾ ഇത്രയും ദൂരമെത്താൻ കഴിയുമെന്ന് ഞാൻ സ്വപ്നം പോലും കണ്ടിരുന്നില്ല. ദൈവം വലിയവനാണ്.

ആരാധകർ എനിക്ക് നൽകുന്ന സ്നേഹത്തിനും പിന്തുണയ്ക്കും എത്ര നന്ദി പറഞ്ഞാലും മതിയാകില്ല. നിങ്ങളാണ് എന്റെ കരുത്ത്. എനിക്കുമേൽ ചൊരിയുന്ന അകമഴിഞ്ഞ സ്നേഹത്തിന് എല്ലാ സിനിമാപ്രേമികളോടും ഞാൻ നന്ദി പറയുന്നു. മാധ്യമ സുഹൃത്തുകൾക്കും എനിക്കൊപ്പം സഹകരിച്ചിട്ടുള്ള എല്ലാ സംവിധായകർക്കും നിർമ്മാതാക്കൾക്കും നന്ദി. ഒപ്പം പ്രവർത്തിച്ച സഹതാരങ്ങൾക്കും സാങ്കേതിക പ്രവർത്തകർക്കും നന്ദി.

എന്റെ സഹോദരനും ഗുരുവുമായ സെൽവരാഘവനും ഞാൻ നന്ദി അറിയിക്കുന്നു. അതിന്റെ കാരണം നിങ്ങൾക്കെല്ലാം അറിയാമല്ലോ. എന്നിൽ ഒരു നടനുണ്ടെന്ന് തിരിച്ചറിഞ്ഞ അച്ഛൻ കസ്തൂരി രാജയ്ക്കും എന്റെ അമ്മയ്ക്കും നന്ദി. അവരുടെ പ്രാർത്ഥനകളാണ് എന്നെ എന്നും കാത്തുപരിപാലിച്ചത്. അമ്മയില്ലായിരുന്നുവെങ്കിൽ ഞാൻ ഒന്നുമല്ല.

നിങ്ങൾ മറ്റ് കാര്യങ്ങളിൽ തിരക്കിലായിരിക്കുമ്പോൾ സംഭവിക്കുന്നതാണ് ജീവിതം എന്ന് ഞാൻ എവിടെയോ വായിച്ചിട്ടുണ്ട്. എനിക്ക് കൂടുതൽ യോജിക്കാൻ കഴിയില്ല. ഈ ഒരു ജീവിതം അർത്ഥപൂർണ്ണമാക്കാം. നമുക്ക് അത് എണ്ണി തുടങ്ങാം.

story highlights: dhanush shares his post on 20 years of film journey

Next Story