വിജയ്ക്ക് പിന്നാലെ 'വാത്തി'യാകാൻ ധനുഷ്; ഒപ്പം സംയുക്ത മേനോനും; തെലുങ്കിൽ 'സർ'
തെലുങ്കിൽ ‘സർ‘ എന്നാണ് ചിത്രത്തിന്റെ പേര്.
23 Dec 2021 10:36 AM GMT
ഫിൽമി റിപ്പോർട്ടർ

ധനുഷ് നായകനാകുന്ന പുതിയ ചിത്രം അന്നൗൻസ് ചെയ്തു. വരുത്തി എന്ന് പേരിട്ടിരിക്കുന്ന സിനിമ ഒരേസമയം തമിഴിലും തെലുങ്കിലുമായാണ് ഒരുങ്ങുന്നത്. സിനിമയുടെ ഫസ്റ്റ്ലുക്ക് പോസ്റ്ററും റിലീസ് ചെയ്തിട്ടുണ്ട്.
വെങ്കി അറ്റിലൂരിയാണ് ചിത്രത്തിന്റെ തിരക്കഥയെഴുതി സംവിധാനം ചെയ്യുന്നത്. തെലുങ്കിൽ 'സർ' എന്നാണ് ചിത്രത്തിന്റെ പേര്. നടി സംയുക്ത മേനോനും സിനിമയുടെ ഭാഗമാകുന്നുണ്ട്.
നാഗവംശി എസും, സായ് സൗജന്യയും ചേർന്നാണ് ചിത്രം നിർമ്മിക്കുന്നത്. ജി വി പ്രകാശാണ് സംഗീതസംവിധാനം. സിനിമാറ്റോഗ്രഫി ദിനേഷ് കൃഷ്ണന്, എഡിറ്റിംഗ് നവീന് നൂളി. സിനിമയുടെ മറ്റു താരണങ്ങളുടെ പേര് പുറത്തുവിട്ടിട്ടില്ല.
Next Story