ധനുഷ് ഇൻ ആൻഡ് ആസ് 'തിരുചിത്രമ്പലം'; ക്യാരക്ടര്‍ ലുക്ക് പുറത്തുവിട്ടു
'യാരടി മോഹനി' എന്ന ചിത്രത്തിന് ശേഷം ധനുഷും മിത്രൻ ജവഹറും ഒന്നിക്കുന്ന ചിത്രം കൂടിയാണിത്.
11 Jun 2022 1:41 PM GMT
ഫിൽമി റിപ്പോർട്ടർ

ധനുഷ് നായകനാകുന്ന പുതിയ ചിത്രമാണ് 'തിരുചിത്രമ്പലം'. മിത്രൻ ജവഹര്‍ സംവിധാനം ചെയ്യുന്ന ചിത്രത്തിലെ നടന്റെ കൂടി ക്യാരക്ടര്‍ ലുക്ക് പുറത്തുവിട്ടിരിക്കുകയാണ്. തിരുചിത്രമ്പലം എന്നാണ് കഥാപാത്രത്തിന്റെ പേര്.
'യാരടി മോഹനി' എന്ന ചിത്രത്തിന് ശേഷം ധനുഷും മിത്രൻ ജവഹറും ഒന്നിക്കുന്ന ചിത്രം കൂടിയാണിത്. റാഷി ഖന്ന, പ്രിയ ഭവാനി ശങ്കര്‍, നിത്യ മേനോൻ, പ്രകാശ് രാജ് എന്നിവരാണ് സിനിമയിലെ മറ്റു പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്.
സണ്‍ പിക്സേഴ്സിന്റെ ബാനറിൽ കലാനിധി മാരൻ ആണ് ചിത്രം നിര്‍മിക്കുന്നത്. റെഡ് ജിയാന്റ് മൂവീസ് വിതരണം ചെയ്യുന്നു. അനിരുദ്ധ് ആണ് ചിത്രത്തിന്റെ സംഗീതം നിർവഹിക്കുന്നത്. ഓം പ്രകാശാണ് ഛായാഗ്രാകൻ. ചിത്രസംയോജനം പ്രസന്ന ജെ കെ.
'ദി ഗ്രേ മാൻ' എന്ന ഹോളിവുഡ് ചിത്രവും ധനുഷിന്റേതായി അണിയറയിൽ ഒരുങ്ങുന്നുണ്ട്. മാര്‍ക്ക് ഗ്രീനിയുടെ നോവലിനെ ആസ്പദമാക്കിയാണ് ദി ഗ്രേ മാന്‍ ഒരുങ്ങുന്നത്. ക്രിസ് ഇവാന്‍സും റയാന് ഗോസ്ലിങ്ങും പ്രധാന വേഷം ചെയ്യുന്നുണ്ട്. ചിത്രം ഈ വർഷം ജൂലൈ 22ന് നെറ്റ്ഫ്ലിക്സിലൂടെ റിലീസ് ചെയ്യും.
story highlights: dhanush movie thiruchitrambalam character poster released