Top

അടിച്ചുപൊളി ഡാൻസുമായി ധനുഷും നിത്യ മേനോനും; 'തായ് കിളവി', 'തിരുചിത്രമ്പലം' ഗാനം

ധനുഷ് തന്നെയാണ് ഗാനത്തിന് വരികൾ എഴുതിയിരിക്കുന്നതും ഗാനം പാടിയിരിക്കുന്നതും.

24 Jun 2022 2:30 PM GMT
ഫിൽമി റിപ്പോർട്ടർ

അടിച്ചുപൊളി ഡാൻസുമായി ധനുഷും നിത്യ മേനോനും; തായ് കിളവി, തിരുചിത്രമ്പലം ഗാനം
X

ധനുഷ് നായകനാകുന്ന ചിത്രം 'തിരുചിത്രമ്പല'ത്തിലെ പുതിയ ഗാനം റിലീസ് ചെയ്‌തു. 'തായ് കിളവി' എന്ന് തുടങ്ങുന്ന ഗാനത്തിന്റെ ലിറിക്ക് വീഡിയോ സൺ ടിവിയുടെ യൂട്യൂബ് ചാനലിലൂടെയാണ് റിലീസ് ചെയ്തിരിക്കുന്നത്. ധനുഷും നിത്യ മേനോനും ചേർന്നുള്ള നൃത്ത രംഗമാണ് ഗാനത്തിലുള്ളത്.

ധനുഷ് തന്നെയാണ് ഗാനത്തിന് വരികൾ എഴുതിയിരിക്കുന്നതും ഗാനം പാടിയിരിക്കുന്നതും. അനിരുദ്ധ് ആണ് സംഗീത സംവിധാനം നിർവഹിച്ചിരിക്കുന്നത്.


'യാരടി മോഹനി' എന്ന ചിത്രത്തിന് ശേഷം ധനുഷും മിത്രൻ ജവഹറും ഒന്നിക്കുന്ന ചിത്രം കൂടിയാണിത്. റാഷി ഖന്ന, പ്രിയ ഭവാനി ശങ്കര്‍, നിത്യ മേനോൻ, പ്രകാശ് രാജ് എന്നിവരാണ് സിനിമയിലെ മറ്റു പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്.

സണ്‍ പിക്സേഴ്‌സിന്റെ ബാനറിൽ കലാനിധി മാരൻ ആണ് ചിത്രം നിര്‍മിക്കുന്നത്. റെഡ് ജിയാന്റ് മൂവീസ് വിതരണം ചെയ്യുന്നു. അനിരുദ്ധ് ആണ് ചിത്രത്തിന്റെ സംഗീതം നിർവഹിക്കുന്നത്. ഓം പ്രകാശാണ് ഛായാഗ്രാകൻ. ചിത്രസംയോജനം പ്രസന്ന ജെ കെ.

story highlights: dhanush movie thiruchithrambalam song released

Next Story