Top

'എന്നും ഹൃദയത്തോട് ചേർന്ന് നിൽക്കുന്ന സിനിമ'; 'കർണ്ണന്റെ' ഒന്നാം വാർഷികത്തിൽ ധനുഷ്

'മാരി സെൽവരാജിനും ധനു സാറിനും സന്തോഷ് നാരായണനും മറ്റ് അണിയറപ്രവർത്തകർക്കും നന്ദി'

9 April 2022 1:57 PM GMT
ഫിൽമി റിപ്പോർട്ടർ

എന്നും ഹൃദയത്തോട് ചേർന്ന് നിൽക്കുന്ന സിനിമ; കർണ്ണന്റെ ഒന്നാം വാർഷികത്തിൽ ധനുഷ്
X

ധനുഷ്- മാരി സെൽവരാജ് കൂട്ടുകെട്ടിൽ ഒരുങ്ങി മികച്ച പ്രതികരണം നേടിയ സിനിമയാണ് 'കർണ്ണൻ'. ഇപ്പോഴിതാ സിനിമയുടെ ഒന്നാം വാർഷികം ആഘോഷിക്കുകയാണ് ധനുഷും സംഘവും. സംവിധായകനും നിർമ്മാതാവിനൊപ്പം കേക്ക് മുറിച്ചാണ് നടൻ ആഘോഷിച്ചത്. സിനിമയുടെ ഒരു മെമന്റോയും നടന് സംവിധായകനും സമ്മാനിച്ചു.

ധനുഷ് തന്നെയാണ് ആഘോഷത്തിന്റെ ചിത്രം ട്വിറ്ററിലൂടെ പങ്കുവെച്ചത്. 'ബ്ലോക്ക്ബസ്റ്റർ ചിത്രം കർണ്ണന്റെ ഒന്നാം വാർഷികം. എന്നും ഹൃദയത്തോട് ചേർന്ന് നിൽക്കുന്ന സിനിമയാണിത്. മാരി സെൽവരാജിനും ധനു സാറിനും സന്തോഷ് നാരായണനും മറ്റ് അണിയറപ്രവർത്തകർക്കും നന്ദി. ഈ സിനിമ അതിന്റെ എല്ലാ മികവോടും ഒരുക്കിയതിന് നന്ദി', ധനുഷ് ട്വീറ്റ് ചെയ്തു.

തനിക്ക് ചുറ്റുമുള്ള ജനതയ്ക്കായി പോരാടുന്ന ഒരു യുവാവിന്റെ വേഷത്തിലാണ് ധനുഷ് ചിത്രത്തിൽ എത്തിയത്. മലയാളത്തിൽ നിന്ന് ലാൽ, രാജിഷ വിജയൻ എന്നിവരും സിനിമയിൽ കേന്ദ്ര കഥാപാത്രങ്ങളെ അവതരിപ്പിച്ചിരുന്നു.

അതേസമയം തമിഴിലും തെലുങ്കിലുമായി ഒരുങ്ങുന്ന വാത്തിയാണ് ധനുഷിന്റെതായി അണിയറയിലൊരുങ്ങുന്ന ചിത്രം. വെങ്കി അറ്റ്‌ലൂരിയാണ് ചിത്രം സംവിധാനം ചെയ്യുന്നത്. ജി വി പ്രകാശ് കുമാറാണ് ചിത്രത്തിന്റെ സംഗീത സംവിധാനം നിര്‍വഹിക്കുന്നത്. സംയുക്ത മേനോനാണ് ചിത്രത്തിലെ നായിക. ധനുഷിനനും സംയുക്തക്കും പുറമെ ആരൊക്കെയാണ് സിനിമയില്‍ അഭിനയിക്കുന്നതെന്ന വിവരം ചിത്രത്തിന്റെ അണിയറ പ്രവര്‍ത്തകര്‍ പുറത്തുവിട്ടിട്ടില്ല.

story highlights: dhanush express his happines on the one year celelbartion of karnan movie

Next Story