Top

'ലവ് സോങ്, ഐറ്റം സോങ് എന്നൊന്നും ഇല്ല, എന്നെ സംബന്ധിച്ചിടത്തോളം ഗാനം മാത്രം'; പുഷ്പ ഗാനത്തെക്കുറിച്ച് ദേവിശ്രീ പ്രസാദ്

സംവിധായകൻ എന്ത് ആവശ്യപ്പെടുന്നോ, അതിന്റെ ഏറ്റവും മികച്ചത് നൽകുക എന്നതാണ് തനറെ കടമ.

15 Jan 2022 6:59 AM GMT
ഫിൽമി റിപ്പോർട്ടർ

ലവ് സോങ്, ഐറ്റം സോങ് എന്നൊന്നും ഇല്ല, എന്നെ സംബന്ധിച്ചിടത്തോളം ഗാനം മാത്രം; പുഷ്പ ഗാനത്തെക്കുറിച്ച് ദേവിശ്രീ പ്രസാദ്
X

അല്ലു അർജുൻ നായകനായി എത്തിയ പുതിയ ചിത്രം 'പുഷ്പ'യുടെ ഗാനങ്ങൾ ഒക്കെ ഇതിനോടകം തന്നെ ശ്രദ്ധ നേടി കഴിഞ്ഞു. സാമന്തയുടെ 'ഓ അണ്ടവാ' എന്ന ഐറ്റം സോങ് ആയിരുന്നു ചിത്രത്തിലെ മറ്റൊരു ആകർഷണം. ഗാനം ഏറെ വിവാദങ്ങൾക്കും വഴിവെച്ചിരുന്നു. ഇപ്പോഴിതാ ഗാനത്തെക്കുറിച്ച് പ്രതികരണവുമായി എത്തിയിരിക്കുകായണ് സംഗീത സംവിധായകൻ ദേവിശ്രീ പ്രസാദ്.

തന്നെ സംബന്ധിച്ചിടത്തോളം പ്രണയ ഗാനം എന്നോ ഐറ്റം സോങ് എന്നില്ല. സംവിധായകൻ എന്ത് ആവശ്യപ്പെടുന്നോ, അതിന്റെ ഏറ്റവും മികച്ചത് നൽകുക എന്നതാണ് തനറെ കടമ എന്ന് ദേവിശ്രീ പ്രസാദ് പറഞ്ഞു. ടൈംസ് ഓഫ് ഇന്ത്യയ്ക്ക് നൽകിയ അഭിമുഖത്തിലാണ് അദ്ദേഹത്തിന്റെ പ്രതികരണം.

'പ്രസ് മീറ്റിനിടയിൽ ഒരാൾ എന്തിന് ഐറ്റം സോങ്‌സിൽ വർക്ക് ചെയ്യുന്നു എന്ന് ചോദിച്ചു. എന്നെ സംബന്ധിച്ചിടത്തോളം അത് ഗാനം മാത്രമാണ്. ഒരു സംഗീതജ്ഞന്റെ ഭാഗത്ത് നിന്നും നോക്കിയാൽ സംവിധായകൻ എന്ത് ആവശ്യപ്പെടുന്നോ, സിനിമ എന്ത് ആവശ്യപ്പെടുന്നോ അത് നൽകുക. അത് ലവ് സോങ് ആണെങ്കിൽ ലവ് സോങ്. ഐറ്റം സോങ് എങ്കിൽ ഐറ്റം സോങ്. എനിക്ക് കഴിയുന്നതിൽ ഏറ്റവും മികച്ചത് നൽകുക എന്നേയുള്ളു. എന്നാൽ ചിലർ അതിനെ മറ്റൊരു തരത്തിൽ കാണുന്നത് അനാവശ്യമാണ്', ദേവിശ്രീ പ്രസാദ് പറഞ്ഞു.

അതേസമയം ഈ മാസം ഏഴാം തീയതി മുതൽ പുഷ്പ ആമസോൺ പ്രൈമിൽ സ്ട്രീമിങ്ങ് ആരംഭിച്ചു. രണ്ട് ഭാഗങ്ങാളായെത്തുന്ന ചിത്രത്തിന്റെ ആദ്യഭാഗത്തിന്റെ പേര് പുഷ്പ ദ റൈസ് എന്നാണ്. രക്തചന്ദന കടത്തുകാരനായ പുഷ്പരാജ് എന്ന കഥാപാത്രത്തെയാണ് അല്ലു അര്‍ജുന്‍ അവതരിപ്പിച്ചിരിക്കുന്നത്. ഇതുവരെ കാണാത്ത ലുക്കിലും മാനറിസത്തിലുമാണ് അല്ലു അര്‍ജുന്‍ പുഷ്പയില്‍ എത്തിയത്.

Next Story

Popular Stories