Top

'പുഷ്പ'യിലെ ഡിലീറ്റ് ചെയ്ത രംഗങ്ങള്‍; വീഡിയോ

രണ്ട് മിനിറ്റോളം ദൈര്‍ഘ്യമുള്ള ഭാഗമാണ് നീക്കം ചെയ്തിട്ടുള്ളത്

3 Jan 2022 9:54 AM GMT
ഫിൽമി റിപ്പോർട്ടർ

പുഷ്പയിലെ ഡിലീറ്റ് ചെയ്ത രംഗങ്ങള്‍; വീഡിയോ
X

അല്ലു അര്‍ജുന്റെ സൂപ്പര്‍ഹിറ്റ് ചിത്രം പുഷ്പയിലെ ഡിലീറ്റ് ചെയ്ത രംഗങ്ങള്‍ പുറത്തുവിട്ടു. രണ്ട് മിനിറ്റോളം ദൈര്‍ഘ്യമുള്ള ഭാഗമാണ് നീക്കം ചെയ്തിട്ടുള്ളത്. മാസ് രംഗങ്ങള്‍ ഒന്നും തന്നെയല്ലാത്ത വീഡിയോയാണ് പുറത്തുവിട്ടത്.

റിലീസ് ചെയ്ത ആദ്യദിനം തന്നെ കൊവിഡിന് ശേഷമുള്ള ഇന്ത്യയിലെ ഏറ്റവും വലിയ ഓപ്പണിംഗ് ഗ്രോസര്‍ എന്ന റെക്കോര്‍ഡ് പുഷ്പ നേടിയിരുന്നു. ഈ വര്‍ഷം ഏറ്റവും വലിയ ഓപ്പണിംഗ് ലഭിച്ച മാസ്റ്ററിന്റേയും സ്‌പൈഡര്‍മാന്റേയും റെക്കോര്‍ഡ് തകര്‍ത്തെറിഞ്ഞാണ് പുഷ്പ നേട്ടം സ്വന്തമാക്കിയത്. ലോകമാകമാനം വമ്പന്‍ ഹൈപ്പുമായെത്തിയ 'സ്‌പൈഡര്‍മാന്‍ നോ വേ' ഹോമുമായുള്ള ക്ലാഷിനിടയിലും മികച്ച പെര്‍ഫോമന്‍സാണ് പുഷ്പ തിയേറ്ററുകളില്‍ കാഴ്ചവെച്ചത്.

വടക്കേ ഇന്ത്യയിലാകെ പരിമിതമായ തിയേറ്ററുകളില്‍ മാത്രമാണ് റിലീസ് ചെയ്തതെങ്കിലും ഒരു ദിവസം കൊണ്ട് 3.5 കോടിയാണ് പുഷ്പ നേടിയത്. രണ്ട് ഭാഗങ്ങാളായെത്തുന്ന ചിത്രത്തിന്റെ ആദ്യഭാഗത്തിന്റെ പേര് പുഷ്പ ദ റൈസ് എന്നാണ്. രക്തചന്ദന കടത്തുകാരനായ പുഷ്പരാജായിട്ടാണ് അല്ലു അര്‍ജുന്‍ എത്തുന്നത്. ഇതുവരെ കാണാത്ത ലുക്കിലും മാനറിസത്തിലുമാണ് അല്ലു അര്‍ജുന്‍ പുഷ്പയില്‍ എത്തിയത്.

സുകുമര്‍ സംവിധാനം ചെയ്ത പുഷ്പ മൈത്രി മൂവി മേക്കേഴ്‌സിന്റെയും മുട്ടംസെട്ടി മീഡിയയുടെയും ബാനറില്‍ നവീന്‍ യെര്‍നേനിയും വൈ. രവിശങ്കറും ചേര്‍ന്നാണ് നിര്‍മിച്ചത്. 250 കോടി രൂപ ചെലവിട്ടാണ് ചിത്രം ഒരുങ്ങിയിരിക്കുന്നത്. മലയാളത്തിന്റെ സ്വന്തം ഫഹദ് ഫാസിലാണ് ചിത്രത്തിലെ പ്രധാന വില്ലന്‍ വേഷത്തില്‍ എത്തിയിരിക്കുന്നത്.


Next Story