നയന്‍താരയുടെ പിറന്നാള്‍ ദിനത്തില്‍ 'കണക്ട്' ഫസ്റ്റ് ലുക്ക് പോസ്റ്റര്‍ പുറത്ത്
വിഘ്നേശ് ശിവന്റേയും നയന്‍താരയുടെയും നിര്‍മ്മാണകമ്പനിയായ റൗഡി പിക്ചേഴ്സാണ് കണക്ട് നിര്‍മ്മിക്കുന്നത്
18 Nov 2021 7:49 AM GMT
ഫിൽമി റിപ്പോർട്ടർ

അശ്വിന് ശരവണന് സംവിധാനം ചെയ്യുന്ന 'കണക്റ്റ്' എന്ന ചിത്രത്തിന്റെ ഫസ്റ്റ് ലുക്ക് പോസ്റ്റര്‍ പുറത്തുവിട്ടു. നയന്‍താരയാണ് ചിത്രത്തിലെ നായിക. നയന്‍താരയുടെ പിറന്നാള്‍ദിനത്തിലാണ് ഫസ്റ്റ് ലുക്ക് പുറത്തുവിട്ടത്.
നയന്‍താര നായികയായ 'മായ'യിലൂടെയാണ് അശ്വിന് സംവിധാനരംഗത്തേക്കെത്തുന്നത്. തപ്സിയെ നായികയാക്കിട്ടുളള ചിത്രം 'ഗെയിം ഓവറും' അശ്വിന് ശരവണന്റേതാണ്. അനുപം ഖേര്‍, സത്യരാജ് എന്നിവരാണ് കണക്ടിലെ മറ്റു പ്രധാന കഥാപാത്രങ്ങള്‍
വിഘ്നേശ് ശിവന്റേയും നയന്‍താരയുടെയും നിര്‍മ്മാണകമ്പനിയായ റൗഡി പിക്ചേഴ്സാണ് കണക്ട് നിര്‍മ്മിക്കുന്നത്. നയന്‍താരയ്ക്ക് പിറന്നാളാശംസകള്‍ നേര്‍ന്ന് റൗഡി പിക്ചേഴ്സിന്റെ 'കാത്തു വാക്കുള രണ്ടു കാതലിന്റെ' പോസ്റ്റര്‍ പുറത്തുവിട്ടിരുന്നു. വിഘ്നേശ് ശിവന് തന്നെയാണ് കാത്തു വാക്കുള രണ്ടു കാതല്‍ ചിത്രത്തിന്റെ സംവിധാനവും തിരക്കഥയും നിര്‍വ്വഹിക്കുന്നത്. വിഘ്നേശ് ശിവനും നയന്‍താരയും നിര്‍മ്മിച്ച കൂഴങ്കല്‍ ഇന്ത്യയുടെ ഔദോഗിക ഓസ്ക്കാര്‍ എന്‍ട്രിയായി തിരെഞ്ഞടുക്കപ്പെട്ടിരുന്നു.