കേന്ദ്ര സര്‍ക്കാരിനെ അപമാനിക്കുന്നു; 'വിക്ര'മിലെ പാട്ടിനെതിരെ പരാതി
കമല്‍ഹാസന്റെ വരികള്‍ക്ക് സംഗീതം നല്‍കിയിരിക്കുന്നത് അനിരുദ്ധ് രവിചന്ദ്രനാണ്
13 May 2022 6:02 AM GMT
ഫിൽമി റിപ്പോർട്ടർ

കമല്ഹാസന് കേന്ദ്രകഥാപാത്രമായെത്തുന്ന ചിത്രം 'വിക്ര'മിലെ ഗാനത്തിനെതിരെ പരാതി. പാട്ട് കേന്ദ്ര സര്‍ക്കാരിനെ അപമാനിച്ചെന്ന് ചൂണ്ടിക്കാട്ടിയാണ് ചെന്നൈ സിറ്റി പൊലീസ് കമ്മീഷ്ണര്‍ക്ക് പാരിതി ലഭിച്ചത്. 'മക്കള്‍ നീതി മയ്യ'ത്തിന്റെ രാഷ്ട്രീയമാണ് പാട്ടിലൂടെ പറയുന്നതെന്ന ആക്ഷേപവും ഉയര്‍ന്നു.
ഖജനാവില്‍ പണമില്ലെന്നും രോഗങ്ങളെക്കുറിച്ചും പറയുന്ന പാട്ടില്‍ കേന്ദ്ര സര്‍ക്കാര്‍ ഉണ്ടെങ്കിലും തമിഴര്‍ക്ക് ഒന്നും കിട്ടുന്നില്ലെന്നും താക്കോല്‍ കള്ളന്റെ കയ്യിലാണെന്നും പറയുന്നത് സര്‍ക്കാരിനെതിരെയുള്ള തമിഴന്റെ പ്രതിഷേധമാണെന്നാണ് ആരോപണം ഉയരുന്നത്. പാട്ട് ഇതിനോടകം രാഷ്ട്രീയ ചര്‍ച്ചയായി കഴിഞ്ഞു.
കഴിഞ്ഞ ദിവസമാണ് ചിത്രത്തിന്റെ ലിറിക്കല്‍ വീഡിയോ പുറത്തിറങ്ങിയത്. 'പത്തലെ പത്തലെ' എന്ന തുടങ്ങുന്ന ഗാനം പാടിയിരിക്കുന്നത് കമല്ഹാസന് ആണ്. കമല്‍ഹാസന്റെ വരികള്‍ക്ക് സംഗീതം നല്‍കിയിരിക്കുന്നത് അനിരുദ്ധ് രവിചന്ദ്രനാണ്. ഒരു കോടിയിലധികം ആളുകളാണ് പാട്ട് കണ്ടിട്ടുള്ളത്.
ജൂണ്‍ മൂന്നിനാണ് ചിത്രം പ്രദര്‍ശനത്തിന് എത്തുന്നത്. ഫഹദ് ഫാസിലും വിജയ് സേതുപതിയും സിനിമയില്‍ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നുണ്ട്. ജൂണ്‍ മൂന്നിനാണ് വിക്രം പ്രദര്‍ശനത്തിന് എത്തുന്നത്. ചിത്രം മലയാളി സാന്നിധ്യം കൊണ്ട് ശ്രദ്ധേയമാണ്. കാളിദാസ് ജയറാം, ചെമ്പന്‍ വിനോദ് ജോസ്, നരേന് എന്നിവരും ചിത്രത്തിലെ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നു.
Story Highlights; Complaint against the song in the movie Vikram